അംബേദ്കർ ഭവനിൽ സിവിൽ സർവിസ്​ പരിശീലനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പി​െൻറ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവിസസ് എക്സാമിനേഷൻ െട്രയിനിങ് സൊസൈറ്റിയിലെ (ഐ.സി.എസ്.ഇ.ടി.എസ്) ഈ വർഷത്തെ സിവിൽസർവിസ് പരിശീലനത്തിനും സി-ഡിറ്റ് ആരംഭിക്കുന്ന പ്രത്യേക പരിശീലനത്തിനും തുടക്കമായി. മണ്ണന്തല അംബേദ്കർ ഭവനിൽ വാർഡ് കൗൺസിലർ എൻ. അനിൽകുമാറി​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു ഉദ്ഘാടനം ചെയ്തു. 1989 ൽ ആരംഭിച്ച സ​െൻററിൽ ഓരോ വർഷവും 30 പേർക്കാണ് പരിശീലനം നൽകി വന്നിരുന്നത്. ഈ വർഷം മുതൽ 45 പേർക്ക് പരിശീലനം നൽകുന്നുണ്ട്. കൂടാതെ, കഴിഞ്ഞ ബാച്ചിലെ 15 പേർക്ക് പുനഃപരിശീലനവും നൽകുന്നുണ്ട്. പട്ടികജാതി വികസന വകുപ്പ് അഡീഷനൽ ഡയറക്ടർ എം.എൻ. ദിവാകരൻ, സി-ഡിറ്റ് രജിസ്ട്രാർ ജി. ജയരാജ്, ഐ.സി.എസ്.ഇ.ടി.എസ് പ്രിൻസിപ്പൽ ഡോ. ചിത്ര ടി. നായർ തുടങ്ങിയവർ സംബന്ധിച്ചു. അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കോഴ്സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), മൊബൈൽ ഫോൺ ടെക്നോളജി, അഡ്വാൻസ്ഡ് കമ്പ്യൂട്ടർ ഹാർഡ് വെയർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ േഫാറവും കൂടുതൽ വിവരങ്ങളും കണ്ടിന്യൂയിങ് എജുക്കേഷൻ സെൽ ഓഫിസിൽനിന്ന് ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0471 2360611.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.