ബി.െജ.പി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു -സി.പി.എം കാട്ടാക്കട:- കലാപം സൃഷ്ടിക്കാന്‍ ബി.െജ.പി ജില്ല നേതൃത്വം ബോധപൂർവം ശ്രമിക്കുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. അഴിമതി ആരോപണങ്ങള്‍വഴി മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബി.ജെ.പി അക്രമപരമ്പരകള്‍ അഴിച്ചുവിട്ട് ശ്രദ്ധമാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. കോടതിവിധിക്കെതിരായി കേട്ടുകേൾവിയില്ലാത്ത സമരം നടത്തി പൊതുസമൂഹത്തില്‍ അപഹാസ്യരായ ബി.ജെ.പി ജാള്യത മറയ്ക്കാനാണ് അക്രമ മാർഗം സ്വീകരിച്ചിരിക്കുന്നത്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശിയുടെ വീടിനുനേരെ ആക്രമണം നടത്തിയത് കലാപം സൃഷ്ടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. അക്രമണത്തിനുവേണ്ടി ദാഹിക്കുന്ന കോമാളിയാണ് ബി.ജെ.പി ജില്ല പ്രസിഡെൻറന്ന് അഡ്വ. ഐ.ബി. സതീഷ് എം.എല്‍.എ പറഞ്ഞു. കിള്ളിയില്‍ ദലിത് കുടുംബത്തെ വഴിയാധാരമാക്കിയതിനുപിന്നിലെ ബി.ജെ.പിയുടെ ഗൂഢതന്ത്രം നാട്ടുകാര്‍ക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കാട്ടാക്കട ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ .ജി. സ്റ്റീഫന്‍, നേതാക്കളായ അഡ്വ. ഐ. സാജു, പി.എസ്. പ്രഷീദ്, അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.