യുവാവി​െൻറ കൊലപാതകം: കാർ കസ്​റ്റഡിയിൽ

കൊട്ടിയം: ഇത്തിക്കരയിൽ യുവാവിനെ കൊലപ്പെടുത്തി റോഡരികിൽ തള്ളിയ സംഭവത്തിൽ കാർ െപാലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. കാറിൽനിന്ന് കൊലപാതകം സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് വിവരം. സംഭവസ്ഥലത്തിനടുത്തെ വീട്ടിലെ സി.സി ടി.വിയിൽനിന്ന് കാർ സംബന്ധിയായ സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്താനായത്. സംഭവ ദിവസം കാർ എവിടെയായിരുന്നെന്ന അന്വേഷണമാണ് നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തു വരുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കാനാണ് സാധ്യത. വവ്വാക്കാവ് കുലശേഖരപുരം കുറുങ്ങപ്പള്ളി സുൽഫി മൻസിലിൽ വാടകക്ക് താമസിക്കുന്ന സുരേന്ദ്ര​െൻറ മകൻ ഷൈമോനെയാണ് തിങ്കളാഴ്ച രാവിലെ ഇത്തിക്കര കൊച്ചുപാലത്തിന് സമീപം റോഡരികിൽ കൊലപ്പെടുത്തി ഉപേക്ഷിച്ചനിലയിൽ കാണപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.