കൂറ്റൻ ആൽമരം നെടുകെ പിളർന്ന്​ റോഡിലേക്ക്​ പതിച്ചു: ഒഴിവായത്​ വൻ ദുരന്തം

കൊല്ലം: ചിന്നക്കട- ബീച്ച് റോഡിലെ ഗവ. ചിൽഡ്രൻസ് ഹോമിന് മുൻവശത്തെ കൂറ്റൻ ആൽമരം നെടുകെ പിളർന്ന് ഒരുഭാഗം റോഡിലേക്ക് പതിച്ചു. ജനങ്ങളുടെയും പൊലീസി​െൻറയും സമയോചിത ഇടപെടൽകൊണ്ട് വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 10.30ഒാടെയാണ് സംഭവം. ആൽ മരത്തിൽനിന്ന് ശബ്ദം കേൾക്കുന്നതായി കാൽ നടയാത്രക്കാരൻ റോമിയോ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരെ അറിയിച്ചു. പൊലീസുകാർ സ്ഥലത്തെത്തിയപ്പോൾ മരത്തിൽ ചെറിയ വിള്ളൽ വീണതായി ശ്രദ്ധയിൽപെട്ടു. ഇൗ സമയം നിരവധി വാഹനങ്ങളും ആളുകളും മത്സ്യക്കച്ചവടക്കാരും മരത്തിനു ചുവട്ടിൽ ഉണ്ടായിരുന്നു. ഉടൻതന്നെ പൊലീസും നാട്ടുകാരും ചേർന്ന് സമീപത്തെ ആളുകളെയും വാഹനങ്ങളെയും മാറ്റി. സംഭവമറിഞ്ഞ് ട്രാഫിക് സ്റ്റേഷനിലെയും ഇൗസ്റ്റ് സ്റ്റേഷനിലെയും പൊലീസുകാർ സ്ഥലത്തെത്തി റോഡി​െൻറ ഇരുഭാഗവും അടച്ച് ഗതാഗതം നിയന്ത്രിച്ചു. തഹസിൽദാർ, വില്ലേജ് ഒാഫിസർ എന്നിവരും സ്ഥലത്തെത്തി. കുണ്ടറ, കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അവരുടെ നേതൃത്വത്തിൽ മരത്തിൽ കയറി അപകടകരമായി നിൽക്കുന്ന ഭാഗം മുറിച്ചു മാറ്റാൻ ശ്രമം നടത്തി. എന്നാൽ, മരം ഏതു നിമിഷവും വീഴാമെന്നനിലയിൽ നിൽക്കുന്നതിനാൽ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് ഇതുവഴിയുള്ള വൈദ്യുതി വിതരണം ഒഴിവാക്കി. കൺട്രോൾമ​െൻറ് വൈദ്യുതി സെക്ഷനിലെ ജീവനക്കാർ സമീപത്തെ ൈവദ്യുതി ലൈനുകൾ അഴിച്ചു മാറ്റുന്നതിനിടെ വൻ ശബ്ദത്തോടെ മരം നിലം പൊത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഒരു ട്രാൻസ്ഫോർമറും എേട്ടാളം വൈദ്യുതി പോസ്റ്റുകളും സമീപത്തെ കടയുടെ മേൽക്കൂരയും തകർന്നു. ഏകദേശം പത്തു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 25ഒാളം അഗ്നിശമന സേന ജീവനക്കാരും രണ്ട് എക്സ്കവേറ്ററും ഒരു ക്രെയിനും മണിക്കൂറുകൾ പരിശ്രമിച്ചാണ് റോഡിൽനിന്ന് മരം പൂർണമായും നീക്കിയത്. വൈകീട്ട് ആേറാടെയാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്. സ്കൂൾ വിദ്യാർഥികളടക്കം ദിവസവും നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന വഴിയാണിത്. മരത്തി​െൻറ ബാക്കി ഭാഗം ഏതു നിമിഷവും നിലം പൊത്താമെന്നനിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.