മൈലാപ്പൂര്- ^പേരയം റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

മൈലാപ്പൂര്- -പേരയം റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ കൊട്ടിയം: മൈലാപ്പൂര്- -പേരയം റോഡ് തകർന്നു. മൈലാപ്പൂര് പള്ളി ജങ്ഷനിൽനിന്ന് പേരയത്തേക്ക് പോകുന്ന റോഡാണ് തകർന്നത്. ഒരു കിലോ മീറ്ററിനുള്ളിൽ നൂറോളം കുഴികളാണുള്ളത്. റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല. കാൽനടയാത്ര പോലും ദുസ്സഹമായ റോഡിലൂടെ ഒാേട്ടാകൾ പോലും വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. പേരയത്ത് യു.പി സ്കൂൾ, ഡോൺ ബോസ്കോ കോളജ് ഉൾപ്പടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ റോഡരികിലാണുള്ളത്. അടിയന്തരമായി റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.