കാറ്റിൽ വീടുകൾ തകർന്നു; ഏഴ​ു​േപർക്ക്​ പരിക്ക്​

കൊട്ടിയം: കൊട്ടിയം, വെട്ടിലത്താഴം, പറക്കുളം പ്രദേശങ്ങളിൽ ഞായറാഴ്ച പുലർച്ച വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി മൂന്നു വീടുകൾ തകർന്നു. രണ്ടിടങ്ങളിലായി ഏഴുേപർക്ക് പരിക്കേറ്റു. പറക്കുളം കളിയിൽമുക്കിനടുത്ത് മോഹനൻ ആചാരിയുടെ വീടിനു മുകളിൽ മരം വീണ് ഇദ്ദേഹത്തി​െൻറ ഭാര്യ ലൈല മകൾ മമത എന്നിവർക്ക് പരിക്കേറ്റു. ഡീെസൻറ് മുക്ക് വെട്ടിലത്താഴം ചിറയിൽ പുത്തൻവീട്ടിൽ ശാന്തമ്മയുടെ വീട് മരം വീണ് തകർന്നു. സംഭവ സമയം വൃദ്ധയായ വീട്ടമ്മ ഉൾെപ്പടെ അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. ഓടിട്ട മേൽക്കൂര തകർന്ന് വീണെങ്കിലും നിസ്സാര പരിക്കുകളോടെ വീട്ടുകാർ രക്ഷപ്പെട്ടു. കൊട്ടിയം കൊട്ടുമ്പുറം സിത്താര ജങ്ഷൻ അഞ്ചുതെങ്ങ് തൊടിയിൽ ശോഭയുടെ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീടി​െൻറ മേൽക്കൂരയും ശൗചാലയവും തകർന്നു. അടുത്തുള്ള ബാബുവി​െൻറ വീടിന് മുകളിലേക്കും മരച്ചില്ലകൾ വീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.