വിദ്യാഭ്യാസ ഉത്തരവാദിത്തത്തിൽനിന്ന്​ സർക്കാറുകൾ പിന്മാറുന്നു ^കമാൽ സെയിൻ

വിദ്യാഭ്യാസ ഉത്തരവാദിത്തത്തിൽനിന്ന് സർക്കാറുകൾ പിന്മാറുന്നു -കമാൽ സെയിൻ എ.ഐ.ഡി.എസ്.ഒ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. തിരുവനന്തപുരം: പ്രീൈപ്രമറി മുതൽ ഗവേഷണതലം വരെ വിദ്യാഭ്യാസ നടത്തിപ്പ് സർക്കാർ നിർവഹിച്ചാൽ മാത്രമേ സ്വാശ്രയവിദ്യാഭ്യാസത്തി​െൻറ പേരിൽ നടക്കുന്ന വിദ്യാർഥിഹത്യകളും പീഡനങ്ങളും അവസാനിപ്പിക്കാൻ കഴിയൂവെന്ന് എ.ഐ.ഡി.എസ്.ഒ അഖിലേന്ത്യ പ്രസിഡൻറ് കമാൽ സെയിൻ. രജനി മുതൽ ജിഷ്ണു പ്രണോയി വരെ- വിദ്യാർഥികളുടെ ജീവനെടുക്കുന്ന കച്ചവടവിദ്യാഭ്യാസത്തിനും വിദ്യാർഥികളുടെ ജനാധിപത്യ അവകാശനിഷേധത്തിനുമെതിരെ എന്ന മുദ്രാവാക്യമുയർത്തി എ.ഐ.ഡി.എസ്.ഒ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ഉത്തരവാദിത്തത്തിൽനിന്ന് ദേശീയതലത്തിൽതന്നെ സർക്കാർ പിന്നോട്ട് പോകുകയും സ്വകാര്യവത്കരണ നയങ്ങൾ േപ്രാത്സാഹിപ്പിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറ് ബിനുബേബി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. പ്രഭാഷ്, അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഇ.എൻ. ശാന്തിരാജ്, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ല സെക്രട്ടറി ആർ.കുമാർ, സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ, പാരലൽ കോളജ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ഗിരികുമാർ, എ.ഐ.ഡി.എസ്.ഒ നേതാക്കളായ എ. ഷൈജു, എം.കെ. ഷഹസാദ്, എസ്. അലീന, ആർ. അപർണ, രശ്മി രവി എന്നിവർ സംസാരിച്ചു. കച്ചവടവിദ്യാഭ്യാസത്തിനും ജനാധിപത്യ അവകാശനിഷേധത്തിനുമെതിരെ എ.ഐ.ഡി.എസ്.ഒ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.