​സുരക്ഷ ജീവനക്കാർക്ക് േബാണസ്​ നൽകണം

കൊല്ലം: ജില്ലയിൽ സുരക്ഷജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ഒാണം ബോണസ് നൽകണമെന്ന് കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂനിയൻ (എ.െഎ.ടി.യു.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ബോണസ് ചർച്ചയിൽ പെങ്കടുത്ത ഏജൻസികളുടെ ഒാഫിസുകളിലേക്ക് യൂനിയൻ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നും യൂനിയൻ നേതാക്കൾ പറഞ്ഞു. പ്രസിഡൻറ് സി. ചന്ദ്രബാബു, വർക്കിങ് പ്രസിഡൻറ് ജെ. ജയകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ബി. രാജു, പാരിപ്പള്ളി ശ്രീകുമാർ, ശിവൻകുട്ടിപിള്ള, ലിയോൺസ് നെറ്റോ തുടങ്ങിയവർ സംസാരിച്ചു. െപാതുഗതാഗത സംരക്ഷണയജ്ഞം പ്രഖ്യാപിക്കണം -കെ.പി. രാജേന്ദ്രൻ കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലെ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ പൊതുഗതാഗത സംരക്ഷണയജ്ഞം സർക്കാർ പ്രഖ്യാപിക്കണമെന്ന് എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ റവന്യൂ മന്ത്രിയുമായ കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഇടതുപക്ഷ നയത്തിലൂന്നിയ കെ.എസ്.ആർ.ടി.സി നവീകരണം എന്ന വിഷയത്തിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.െഎ.ടി.യു.സി) നേതൃത്വത്തിൽ നടന്ന തെക്കൻ മേഖല ബഹുജന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ടി. ശ്രീലാലി​െൻറ അധ്യക്ഷതയിൽ നടന്ന സദസ്സിൽ യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. രാഹുൽ, വർക്കിങ് പ്രസിഡൻറ് എം. ശിവകുമാർ, എ.െഎ.ടി.യു.സി ജില്ല അസി. സെക്രട്ടറി ബി. മോഹൻദാസ്, യൂനിയൻ സംസ്ഥാന നേതാക്കളായ ടി.ആർ. ബിജു, എ. അനീഷ്, എസ്. ശിവകുമാർ, എസ്.ജി. പ്രദീപ്, കല്ലട പി. സോമൻ, എസ്. ഹരികുമാർ ശർമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.