പ്രസവിക്കാതെ ബുദ്ധിമുട്ടിയ പശുവിന്​ സിസേറിയൻ

കൊട്ടിയം: പ്രസവിക്കാനാവാതെ ബുദ്ധിമുട്ടിയ പശുവിനെ മൃഗസംരക്ഷണ വകുപ്പിൽ നിന്നെത്തിയ ഡോക്ടർമാർ സിസേറിയന് വിധേയമാക്കി. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ കുട്ടിയെ പുറത്തെടുക്കാനായെങ്കിലും പശുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വെൺപാലക്കര ശാരദ വിലാസിനി വായനശാലക്ക് സമീപം വാഴപ്പള്ളിൽ വീട്ടിൽ ക്ഷീരകർഷകനായ സജിത്തി​െൻറ പശുവിനെയാണ് ജില്ല മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നെത്തിയ ഡോ. സൻജയ്, ഡോ. ലിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സിസേറിയന് വിേധയയാക്കിയത്. ബുധനാഴ്ച രാവിലെ പശു വെപ്രാളം കാട്ടി തുടങ്ങിയതിനെ തുടർന്ന് വീട്ടുകാർ ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ഡോ. ഡി. ഷൈൻ കുമാറിനെ വിവരം അറിയിച്ചു. വൈകീട്ടോടെ ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങളുമായെത്തി. പുറത്തെടുത്തപ്പോൾ കുട്ടി ചത്തിരുന്നു. പശുവി​െൻറ കന്നിപ്രസവമായിരുന്നു. പശു ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.