പച്ചക്കറിക്ക് തീവില ഉള്ളിക്ക് മുതൽ തക്കാളിക്ക് വരെ റെക്കോഡ് വില

കൊല്ലം: ചെറിയ ഉള്ളി, അരി എന്നിവയുടെ വിലവർധനയിൽ പൊള്ളുന്ന അടുക്കളയിൽ എരിതീപകർന്ന് പച്ചക്കറിവിലയും കുതിക്കുന്നു. തക്കാളിയും പച്ചമുളകും ഒാരോദിവസവും വിലയിൽ റെക്കോഡിടുകയാണ്. തക്കാളിക്ക് 90 മുതൽ 120 രൂപവരെയാണ് വില. കഴിഞ്ഞമാസം 30 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില പൊടുന്നനെ കുതിച്ചുയരുകയായിരുന്നു. വിലകൂടിയത് കാരണം ഭൂരിഭാഗംകടകളിലും വാങ്ങാനാളില്ലാതെ തക്കാളി കെട്ടിക്കിടക്കുകയാണ്. പച്ചമുളകി​െൻറ വില കഴിഞ്ഞദിവസം മൊത്തവിപണിയിൽ 70 രൂപയായിരുന്നു. ചില്ലറ വിൽപനയുള്ള കടകളിൽ എത്തുേമ്പാൾ വില അഞ്ചുമുതൽ പത്തുരൂപ വരെ ഉയരും. കഴിഞ്ഞമാസം പച്ചമുളകിന് 40 മുതൽ 45 രൂപവരെയായിരുന്നു വില. കഴിഞ്ഞമാസം 15 രൂപക്ക് ലഭിച്ചിരുന്ന വെള്ളരിക്കിപ്പോൾ 30 രൂപയായി. 20 രൂപയുണ്ടായിയിരുന്ന വെണ്ടക്കക്ക് 40 രൂപ നൽകണം. കുമ്പളങ്ങയുടെ വില 30ൽനിന്ന് 40ൽ എത്തി. കഴിഞ്ഞമാസം 30 രൂപക്ക് മൊത്തവിപണിയിൽ വിറ്റിരുന്ന വഴുതനക്കിപ്പോൾ 40 രൂപയാണ് വില. കോവക്കയുടെ വില 30ൽനിന്ന് 34 ആയി. മുരിങ്ങക്കയുടെ വില മാത്രമാണ് അൽപം കുറഞ്ഞത്. അത് 50 ൽ നിന്ന് 40 ആയാണ് കുറഞ്ഞത്. മുട്ടകോസ്, ബീറ്റ് റൂട്ട്, നാരങ്ങ എന്നിവയുടെ വിലയിൽ കാര്യമായ മാറ്റങ്ങളില്ല. അതേസമയം 120ൽ എത്തിയ ചെറിയ ഉള്ളിയുെട വില അൽപം കുറഞ്ഞിട്ടുണ്ട്. 90 രൂപക്കാണ് വ്യാഴാഴ്ച മൊത്തവിപണിയിൽ ഉള്ളി വിറ്റത്. തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതാണ് പ്രധാനമായും കേരളത്തിൽ പച്ചക്കറിയുടെ വിലകൂടാൻ കാരണം. കേരളത്തിൽ തക്കാളി എത്തുന്നത് തമിഴ്നാട്ടിൽനിന്നും കർണാടകയിലെ ഹൊസൂരിൽ നിന്നുമാണ്. കഴിഞ്ഞമാസം ആദ്യവാരം മുതൽ തമിഴ്നാട്ടിൽനിന്ന് മൊത്തവ്യാപാരികൾ 17 രൂപക്കാണ് തക്കാളി വാങ്ങിയിരുന്നത്. എന്നാൽ ആഭ്യന്തര ഉൽപാദനത്തിൽ കുറവുവന്നതോടെ തമിഴ്നാട്ടിലെ വ്യാപാരികളും കർണാടകയെ ആശ്രയിച്ചു. ഡിമാൻഡ് കൂടിയതോടെ കർണാടകയിലെ കച്ചവടക്കാർ വില വർധിപ്പിച്ചതാണ് തക്കാളിക്ക് മുെമ്പങ്ങുമില്ലത്ത തരത്തിൽ വില ഉയർന്നത്. എന്നാൽ അടുത്തമാസം തമിഴ്നാട്ടിൽ വിളവെടുപ്പ് കാലമാണ്. ഇൗസമയത്ത് തമിഴ്നാട്ടിൽനിന്ന് കൂടുതൽ പച്ചക്കറിയെത്തുന്നതോടെ വിലകുറയുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.