അവഗണനയുടെ ട്രാക്കിൽ കരുനാഗപ്പള്ളി റെയിൽവേ സ്​റ്റേഷൻ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷ​െൻറ വികസനം അധികൃതരുടെ അവഗണനമൂലം അനിശ്ചിതത്വത്തിൽ. സ്റ്റേഷ​െൻറ പദവി 'ബി' ഗ്രേഡ് പദവിയിലേക്ക് ഉയർത്തുന്നതിനുള്ള വരുമാനമുണ്ടായിട്ടും നടപടി വൈകുന്നു. 2016-17 വർഷത്തിൽ ആറരക്കോടിയോളം രൂപയാണ് വരുമാനം. ബി ഗ്രേഡ് പദവിയിലെത്താൻ നാല് കോടി രൂപ വരുമാനമാണ് വേണ്ടത്. എന്നാൽ, അഞ്ച് വർഷം മുമ്പ്് തന്നെ കരുനാഗപ്പള്ളി സ്റ്റേഷൻ ഇൗപരിധി പിന്നിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി ജനപ്രതിനിധികളടക്കം നിവേദനങ്ങൾ നൽകിയിട്ടും റെയിൽവേ നിസ്സംഗതയിലാണ്. 2012-13ൽ തന്നെ വരുമാനം 3.37 കോടി കടന്നിരുന്നു. 2013--14 വർഷവും 2014-15 വർഷവും നാല് കോടിയിലേറെ രൂപ വരുമാനം കിട്ടി. 2015--16 വർഷത്തിൽ ഇത് 5.19 കോടി രൂപയായും 2016-17 വർഷം ആറേകാൽ കോടിയായും പിന്നിട്ടു. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് അഞ്ച് വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2012 മുതൽ 2017 വരെയുള്ള സാമ്പത്തികവർഷം യഥാക്രമം ഒരോദിവസവും ശരാശരി 4421, 4542, 4671, 4906, 5514 എന്നിങ്ങനെയാണ് സ്റ്റേഷനെ ആശ്രയിച്ച യാത്രക്കാരുടെ എണ്ണം. സ്റ്റേഷ​െൻറ വികസനം ആവശ്യപ്പെട്ട് റെയിൽവേ ആക്ഷൻ കൗൺസിൽ അധികൃതർക്ക് പലതവണ നിവേദനങ്ങൾ നൽകുകയും സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജനപ്രതിനിധികളക്കം സമ്മർദം ശക്തമാക്കിയതിനെത്തുടർന്ന് മേയിൽ ഡിവിഷൻ മാനേജർ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷ​െൻറ പദവിയുയർത്തുന്നത് പരിഗണയിലാെണന്ന ഉറപ്പ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ഒരോ അഞ്ച് വർഷം കൂടുമ്പോഴാണ് പദവി ഉയർത്തൽ നടപടി ഉണ്ടാകുക. ഈ വർഷം 'ബി ' ഗ്രേഡ് കരുനാഗപ്പള്ളി സ്റ്റേഷന് ലഭിച്ചില്ലെങ്കിൽ 2022 വരെ കാത്തിരിക്കേണ്ടിവരും. കരുനാഗപ്പള്ളിയിൽ വിവിധ മേഖലകളിൽ വികസനമുന്നേറ്റം ഉണ്ടാവുകയും നഗരസഭ നിലവിൽവരികയും ചെയ്തിട്ടും സ്റ്റേഷ​െൻറ ശോച്യാവസ്ഥ മാറ്റാൻ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. വിശാലമായ പ്ലാറ്റ്ഫോം, വിശ്രമമുറികൾ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിന് സ്റ്റേഷ​െൻറ പദവിമാറ്റം സഹായകമാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പദവിയിൽ ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ച് റെയിൽവേ സ്റ്റേഷൻ പടിക്കൽ ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ നിരാഹാരസമരത്തിനുള്ള തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.