വ്യക്​തിഗത ആനുകൂല്യം

കുണ്ടറ: ജനകീയാസൂത്രണ പദ്ധതി പ്രകാരം കുണ്ടറ പഞ്ചായത്തിലെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം വാർഡുകളിലെ ഗ്രാമവികസന കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നു. പൂരിപ്പിച്ച അപേക്ഷകൾ 27ന് മുമ്പ് ഗ്രാമകേന്ദ്രങ്ങളിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ലഹരി വിരുദ്ധ സംഗമം കുണ്ടറ: സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമം നടത്തും. ബുധനാഴ്ച വൈകീട്ട് മൂന്നിന് മുക്കടയിലാണ് സംഗമം. സമിതി ജില്ല പ്രസിഡൻറ് പി.ബി. രാജൻപിള്ള ഉദ്ഘാടനം ചെയ്യും. ഫാ. ഗീവർഗീസ് തരകൻ അധ്യക്ഷത വഹിക്കും. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ. താജുദ്ദീൻകുട്ടി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.