കോൺക്രീറ്റ് സ്ലാബ് വീണ് മരിച്ച കിരൺകുമാറിന്​ അന്ത്യാഞ്ജലി ഹൃദയ വാൾവ് രണ്ട്​ കുട്ടികൾക്ക് തുടിപ്പേകും

മലയിൻകീഴ്: പിതാവിനുമുന്നിൽ കോൺക്രീറ്റ് സ്ലാബ് പുറത്തുവീണ് മരിച്ച എട്ടുവയസ്സുകാരന് അന്ത്യാഞ്ജലി. വിളവൂർക്കൽ നാലാംകല്ല് പ്ലാങ്കോട്ടുമുകൾ മേലെപുത്തൻ വീട്ടിൽ കൃഷ്ണകുമാറി​െൻറ മകൻ കിരൺകുമാറാണ് (എട്ട്) സ്ലാബിനടിയിൽെപട്ട് കഴിഞ്ഞ ദിവസം മരിച്ചത്. വീടി​െൻറ അടുക്കള ഭാഗത്തെ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ പിതാവ് സ്ലാബ് ഇളക്കിയപ്പോൾ കിരൺകുമാറി​െൻറ ദേഹത്ത് വീഴുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കെട്ടിട നിർമാണത്തൊഴിലാളിയായ കൃഷ്ണകുമാർ ഒറ്റക്ക് ഉയരത്തിലിരുന്ന സ്ലാബ് തടികൾ ഉപയോഗിച്ച് ഇറക്കുന്നതിനിടെ സമീപത്തുനിന്ന മക​െൻറ ദേഹത്ത് വീഴുകയായിരുന്നു. സ്ലാബിനടിയിൽപെട്ട് നിലവിളിച്ച കിരണിനെ കൃഷ്ണകുമാറും മാതാവ് സിന്ധുവും സഹോദരൻ അഭിലാഷും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. മലയിൻകീഴ് ഗവ. എൽ.പി ബോയ്സ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. മലയിൻകീഴ് ശാന്തുംമൂലയിലെ അമ്മൂമ്മയുടെ വീട്ടുവളപ്പിൽ നടന്ന സംസ്കാരത്തിൽ വൻ ജനാവലിയെത്തിയിരുന്നു. കിരണി​െൻറ ഹൃദയവാൽവ് ദാനം ചെയ്തു. ശ്രീചിത്ര ആശുപത്രി അധികൃതരെത്തി വാൾവ് സ്വീകരിച്ചു. ഇത് രണ്ടു കുട്ടികൾക്ക് വെച്ചുപിടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.