ഭാരതീയ മനുഷ്യാവകാശ സംരക്ഷണസമിതി ഉദ്​ഘാടനം

കൊല്ലം: ഭാരതീയ മനുഷ്യാവകാശ സംരക്ഷണസമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ചവറ തട്ടാശേരി വിജയ ഒാഡിറ്റോറിയത്തിൽ ഹൈകോടതി ജഡ്ജി കെമാൽപാഷ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മുൻ ജില്ല ജഡ്ജി എസ്. സോമൻ 'അഴിമതിരഹിത സമൂഹവും അതിനാവശ്യമായ മാറ്റങ്ങളും' വിഷയത്തിൽ ക്ലാസെടുക്കും. മെമ്മറി ഡെവലപ്മ​െൻറ് ട്രെയിനർ രാജേഷ് മഹേശ്വർ, പുനലൂർ താലൂക്കാശുപത്രിയെ മാതൃകാപരവും ജനകീയവുമാക്കിയ സൂപ്രണ്ട് ഡോ. ഷാഹിർഷാ എന്നിവരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ആർ. രാധാകൃഷ്ണൻ, സെക്രട്ടറി ജോസഫ് ജോസ് ചിറയിൽ, കെ.പി. സജിനാഥ്, രാജേഷ് മഹേശ്വർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.