പാർലമെൻറിലും സവർണവത്​കരണത്തിന് നീക്കം ^പി. രാമഭദ്രൻ

പാർലമ​െൻറിലും സവർണവത്കരണത്തിന് നീക്കം -പി. രാമഭദ്രൻ കൊല്ലം: പാർലമ​െൻറിനെപോലും സവർണവത്കരിക്കാനും ദലിത് പക്ഷ അഭിപ്രായങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാനുമാണ് കേന്ദ്രഭരണകൂടവും കൂട്ടാളികളും ശ്രമിക്കുന്നതെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ അധ്യക്ഷയും ദലിത് വിഭാഗക്കാരിയുമായ മായാവതിക്ക് രാജ്യസഭയിൽ നേരിടേണ്ടിവന്ന അവഗണനയും അപമാനവുംമൂലം സഭാഅംഗത്വം രാജിവെക്കേണ്ടിവന്നത് ജനാധിപത്യചരിത്രത്തിൽ ഇന്ത്യക്ക് കളങ്കംചാർത്തുന്നതാണ്. അടിച്ചമർത്തിയും പ്രലോഭിപ്പിച്ചും ദലിതരെ തങ്ങളുടെ വരിധിയിൽ നിർത്താമെന്ന വ്യാമോഹംമാത്രമാണ് ഇതി​െൻറ പിന്നിലുള്ളത്. ആത്മാഭിമാനമുള്ള ദലിതർ ഇത്തരം സംഭവങ്ങൾക്കെതിരെ പോരാടുക തന്നെ ചെയ്യുമെന്നും പി. രാമഭദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.