കെ.പി.സി.സി , യു.ഡി.എഫ് യോഗങ്ങൾ 25ന്

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികള്‍, പാര്‍ലമ​െൻററി പാര്‍ട്ടി ഭാരവാഹികള്‍, ഡി.സി.സി. പ്രസിഡൻറുമാര്‍, വക്താക്കള്‍ എന്നിവരുടെ സംയുക്തയോഗം ഇൗമാസം 25ന് ചേരും. രാവിലെ 11.30ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ​െൻറ അധ്യക്ഷതയില്‍ ഇന്ദിര ഭവനിലാണ് യോഗം ചേരുകയെന്ന് ജനറൽ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗവും മുൻ നിശ്ചയപ്രകാരം 25ന് നടക്കും. രാവിലെ 10ന് കേൻറാണ്‍മ​െൻറ് ഹൗസിലാണ് യു.ഡി.എഫ് ചേരുന്നത്. ഘടകകക്ഷി നേതാക്കള്‍ക്കുപുറമേ, യു.ഡി.എഫ്. ജില്ല ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.