സ്​മാർട്ട്​സിറ്റിക്കായി 'സ്​മാർട്ട് ട്രിവാൻഡ്രം' കമ്പനി

തിരുവനന്തപുരം: കോർപറേഷ​െൻറ സ്മാർട്ട്സിറ്റി പദ്ധതി യഥാർഥ്യമാക്കാൻ 'സ്മാർട്ട് ട്രിവാൻഡ്രം' എന്ന പേരിൽ സ്പെഷൽ പർപ്പസ് െവഹിക്കിൾ (എസ്.പി.വി) രൂപവത്കരിക്കാൻ സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാറിനും വിഹിതമുള്ള എസ്.പി.വി സംവിധാനത്തിന് കീഴിലായിരിക്കും സ്മാർട്ട്സിറ്റി പദ്ധതിയുടെ പ്രവർത്തനം. കൊച്ചി മെട്രോക്കായി കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (കെ.എം.ആർ.എൽ) എന്ന പേരിൽ എസ്.പി.വി രൂപവത്കരിച്ചതിന് സമാനമാണിതും. ചീഫ് സെക്രട്ടറി ചെയർപേഴ്സനായുള്ള എസ്.പി.വിയിൽ മേയർ, എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ സെക്രട്ടറി, എൽ.എസ്.ജി.ഡി സെക്രട്ടറി, പി.ഡബ്ല്യു.ഡി സെക്രട്ടറി, കലക്ടർ, കോർപറേഷൻ സെക്രട്ടറി, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ, ജലവിഭവവകുപ്പ് സെക്രട്ടറി, നഗരകാര്യ ഡയറക്ടർ, ട്രിഡ സെക്രട്ടറി എന്നിവർ അംഗങ്ങളായിരിക്കും. ചീഫ് സെക്രട്ടറി ചെയർമാനായ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറെ (സി.ഇ.ഒ) ജൂലൈ 30നകം സർക്കാർ തീരുമാനിക്കും. യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കും എസ്.പി.വി തലവനാവുക. യുവ ഐ.എ.എസുകാരെ തലവനാക്കുന്നതാണ് പദ്ധതി നടത്തിപ്പിന് നല്ലതെന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ തീരുമാനം പരിഗണിച്ചാണിത്. പുതിയ സി.ഇ.ഒയെ സർക്കാർ നിയമിക്കുന്നവരെ സി.ഇ.ഒയുടെ ചുമതല കോർപറേഷൻ സെക്രട്ടറി വഹിക്കും. ജൂലൈ 24ന് കമ്പനി സെക്രട്ടറിയെ നിയമിക്കണമെന്നും അതിലേക്ക് മേയറെയും എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ സെക്രട്ടറിയെയും നിയോഗിക്കണമെന്നും തീരുമാനിച്ചു. 29ന് എസ്.പി.വിയുടെ ബൈലോക്ക് അംഗീകാരം നൽകണം. 30ന് ചീഫ് ഫിനാൻഷ്യൽ ഒാഫിസറെ ഉൾപ്പെടെ നിയമിച്ച് എസ്.പി.വി പൂർണമായും പ്രവർത്തനസജ്ജമാക്കണം. ആഗസ്റ്റ് ഏഴിന് കമ്പനിയുടെ ആദ്യയോഗം ചേരണം. ആഗസ്റ്റ് 15ന് പ്രോജക്ട് മാനേജ്മ​െൻറ് യൂനിറ്റിനായുള്ള കൺസൾട്ടൻറിനെ നിയമിക്കാൻ ടെൻഡർ ക്ഷണിക്കണമെന്നും ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. സ്മാർട്ട്സിറ്റി പ്രപ്പോസൽ തയാറാക്കുന്നഘട്ടത്തിൽ കോർപറേഷനെ സഹായിച്ചിരുന്ന ഉപദേശകസമിതി സെൽ അതേപടി പ്രവർത്തിപ്പിക്കുന്നതിനും കോർപേറഷന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സ്മാർട്ട്സിറ്റി പദ്ധതിയുടെ നിർവഹണഘട്ടത്തിലുള്ള കൺസട്ടൻറിനെ കണ്ടെത്തുന്നതിന് ഇ--ടെൻഡർ നടപടി അടിയന്തരമായി ആരംഭിക്കുന്നതിന് കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി അധ്യക്ഷയായ യോഗത്തിൽ മേയർ വി.കെ. പ്രശാന്ത്, കോർപറേഷൻ സെക്രട്ടറി എൽ.എസ്. ദീപ, തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, നഗരാസൂത്രണവകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.