വാവുബലി: പാപനാശത്ത് പിതൃതർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ

വർക്കല: കർക്കടക വാവുബലിക്ക് പാപനാശത്ത് എത്തുന്ന ഭക്തർക്ക് വിപുലവും കുറ്റമറ്റതുമായ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനമായി. വർക്കല െഗസ്റ്റ് ഹൗസിൽ ചേർന്ന വിവിധ സർക്കാർ വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ക്ഷേത്രോപദേശകസമിതി അംഗങ്ങളുടെയും സംയുക്തയോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. എ.ഡി.എമ്മി​െൻറ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷതവഹിച്ചു. അടിയന്തര പ്രാധാന്യത്തോടെ കൈക്കൊണ്ട തീരുമാനങ്ങൾ ഇവയാണ്: ചക്രതീർഥക്കുളത്തി​െൻറ പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിച്ച് ഭക്തർക്ക് ഉപയോഗിക്കാൻ തുറന്നുകൊടുക്കും. കാലപ്പഴക്കത്തിൽ ഊട്ടുപുര നിലംപൊത്തിയതിനാൽ അന്നദാനത്തിനായി പ്രത്യേകം പന്തൽ നിർമിക്കും. ബലിഘട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 5000 ലിറ്റർ ശേഷിയുള്ള 16 ടാങ്കുകൾ സ്ഥാപിച്ച് കുടിവെള്ളം സുലഭമാക്കാൻ ജല അതോറിറ്റി നടപടി സ്വീകരിക്കും. വാവുബലിക്ക് സ്ഥിരം പാർക്കിങ് നടത്തിവന്ന െഗസ്റ്റ് ഹൗസ് ഗ്രൗണ്ടിൽ രംഗകലാ കേന്ദ്രത്തി​െൻറ നിർമാണജോലികൾ നടക്കുന്നതിനാൽ പാർക്കിങ് ഇക്കുറി അനുവദിക്കില്ല. പിതൃതർപ്പണത്തിന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായതും സുരക്ഷിതവുമായ സ്ഥലങ്ങൾ കണ്ടെത്തി വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ പൊലീസിനെയും നഗരസഭ അധികൃതരെയും യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനുമായി ആയിരം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂട്ടത്തിൽ വനിത, ഷാഡോ പൊലീസും ഉണ്ടാകും. പാപനാശം മേഖലയിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതി​െൻറ ഭാഗമായി സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കും. പിതൃതർപ്പണത്തിന് എത്തുന്ന ഭക്തരിൽനിന്ന് വലിയ തുക ദക്ഷിണയായി വാങ്ങുന്നത് കർശനമായി ചെറുക്കും. ഭക്തരെ ബോധവത്കരിക്കാൻ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ മേഖലയിലാകമാനം സ്ഥാപിക്കും. ഇടറോഡുകൾ വൃത്തിയാക്കുകയും ശൗചാലയങ്ങൾ നിർമിക്കുകയും ചെയ്യും. മേഖലയിലെ എല്ലാ തെരുവുവിളക്കുകളും അറ്റകുറ്റപ്പണികൾ തീർത്ത് പ്രകാശിപ്പിക്കാൻ നടപടി അടിയന്തരമായി സ്വീകരിക്കും. കെ.എസ്.ആർ.ടി.സി എല്ലാ ഡിപ്പോകളിൽനിന്നും വർക്കല പാപനാശം മേഖലയിലേക്ക് കൂടുതൽ സർവിസ് നടത്തും. ബസുകളിൽ ഓൺലൈൻ ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.