തിരുവനന്തപുരം: മാന്നാർ എൻ.എസ്.എസ് ടി.ടി.െഎയിൽ ജീവനക്കാരനായിരിക്കെ 2015ൽ മരിച്ചയാളുടെ കുടുംബത്തിന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ രണ്ട് മാസത്തിനകം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കായംകുളം പെരിങ്ങാല കൃഷ്ണകൃപയിൽ പ്രകാശ് ജിഷയുടെ കുടുംബത്തിന് ലഭിക്കേണ്ട കുടുംബ പെൻഷൻ, ഗ്രാറ്റ്വിറ്റി, ടെർമിനൽ സറണ്ടർ, ശമ്പള പരിഷ്കരണ കുടിശ്ശിക, പി.എഫ് േക്ലാഷർ തുക എന്നിവ രണ്ട് മാസത്തിനകം നൽകിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ഉത്തരവ് നൽകിയത്. പ്രകാശിെൻറ ഭാര്യ എസ്. ശ്രീകല സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മാന്നാർ എൻ.എസ്.എസ് ടി.ടി.െഎയിൽ അറ്റൻഡറായി ജോലി നോക്കവേ 2015 ഡിസംബർ 22നാണ് പ്രകാശ് മരിച്ചത്. 2017 ഏപ്രിൽ ഒന്നിന് ഭാര്യക്ക് എൻ.എസ്.എസ് ടി.ടി.െഎയിൽ നിയമനം നൽകി. എന്നാൽ ടെർമിനൽ സറണ്ടറും ശമ്പളപരിഷ്കരണ കുടിശ്ശികയും ലഭിച്ചില്ലെന്ന് പരാതിക്കാരി കമീഷനെ അറിയിച്ചു. ആനുകൂല്യങ്ങൾ നൽകാത്തത് തികച്ച അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ആശ്രിതനിയമനം നൽകിയെന്ന കാരണത്താൽ ആനുകൂല്യങ്ങൾ തടയുന്നത് ന്യായീകരിക്കത്തക്കതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.