തലസ്​ഥാനത്ത്​ പകർച്ചപ്പനിക്ക്​ നേരിയശമനം

തിരുവനന്തപുരം: തലസ്ഥാനത്ത് പകർച്ചപ്പനിക്ക് നേരിയശമനം. തിങ്കളാഴ്ച ചികിത്സതേടിയ 3399 പേരിൽ 181 പേരെ കിടത്തി ചികിത്സക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 62 പേർക്ക് ഡെങ്കിപ്പനിയും സ്ഥീകരിച്ചു. ഡെങ്കിയുണ്ടെന്ന് സംശയിക്കുന്നവരുടെ എണ്ണം 117 ആണ്. എലിപ്പനി, എച്ച് 1 എൻ1 തിങ്കളാഴ്ച തലസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പി​െൻറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അരുവിക്കര, ആറ്റിങ്ങൽ, ബാലരാമപുരം, കല്ലിയൂർ, കുളത്തൂർ, പാങ്ങപ്പാറ, പെരുങ്കടവിള, പെരിങ്ങമല, പൂഴനാട്, പുത്തൻതോപ്പ്, പുതുശ്ശേരി, തിരുവല്ലം, വട്ടിയൂ‍ർക്കാവ്, വീരണകാവ്, വെമ്പായം, അമ്പലത്തറ, ബീമാപള്ളി, കരമന, കരിക്കകം, കുന്നുകുഴി, മണക്കാട്, മുട്ടട, മണ്ണന്തല, പേരൂർക്കട, പൂന്തൂറ, പുളിമൂട്, ശ്രീകണ്ഠേശ്വരം, തിരുമല, വള്ളക്കടവ്, കൊല്ലായി, പെരുമാതുറ, പട്ടം, വേട്ടമുക്ക് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ ബീമാപള്ളിയിലാണ്. 10 പേർക്ക് ഇവിടെ ‍‍ഡെങ്കി സ്ഥിരീകരിച്ചു. തിരുവല്ലത്ത് നാലുപേരിലും വള്ളക്കടവിൽ മൂന്നുപേരിലുമാണ് ഡെങ്കി കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.