തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം നിരവധിതവണ കരുതൽ തടങ്കലിൽ കഴിയുകയും ചെയ്ത മണക്കാട് വിേല്ലജിൽ നെടുംങ്കാട് വാർഡിൽ തളിയൽ അരശുംമൂട് കുളത്തറ പുത്തൻവീട്ടിൽ പുഞ്ചിരി വിനോദ് എന്ന് വിളിക്കുന്ന വിനോദ് കരമന പൊലീസിെൻറ പിടിയിലായി. കരമന നരിപ്പിൽ സ്വദേശിനിയെ വാളുകൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ച് മരണഭയമുണ്ടാക്കിയ പ്രതിയെ കരമന അരശുംമൂട് ഭാഗത്ത് വെച്ച് സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്. പ്രതിക്കെതിരെ കരമന, ഫോർട്ട്, പൂജപ്പുര, ചാവക്കാട്, ബാംഗ്ലൂരിലെ അശോക്നഗർ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, പിടിച്ചുപറി, അടിപിടി ഉൾപ്പെടെ 12 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തമ്പാനൂർ സി.െഎ പൃഥ്വിരാജിെൻറ നേതൃത്വത്തിൽ കരമന എസ്.െഎ കെ. ശ്യാം, അഡീഷനൽ എസ്.െഎ എം.ജി. ശ്യാം, ജി.എസ്.െഎ ബൽരാജ്, സിവിൽ പൊലീസ് ഒാഫിസർമാരായ സുജീഷ് സിറിൽ, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.