കന്നുകാലി വിൽപന നിരോധനം: പോസ്​റ്റ്​ഒാഫിസ് ഉപരോധിച്ചു

വർക്കല: കന്നുകാലികളെ വിൽക്കുന്നതിനും വാങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര ഗവൺമ​െൻറ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഒാഫിസ് ഒാഫിസ് ഉപരോധിച്ചു. അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അഡ്വ. സി.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി എസ്. കൃഷ്ണൻകുട്ടി, ഏരിയ സെക്രട്ടറി സുനിൽ വി എന്നിവർ സംസാരിച്ചു. എൻ. മുരളീധരൻ, ബി. ഗോപാലകൃഷ്ണൻ നായർ, എസ്. സുധാകരൻ, കെ. വിശ്വനാഥൻ, ജെ. മീനാംബിക എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.