കൃത്രിമകൈയുമായി സ്​റ്റാർട്ടപ്​

ചെലവ് കുറഞ്ഞ ത്രീഡി ബയോണിക് കൃത്രിമകൈയുമായി തലസ്ഥാനത്തെ സ്റ്റാർട്ടപ് തിരുവനന്തപുരം: വിപണിയിലുള്ളതി​െൻറ പത്തിലൊന്നുമാത്രം വിലയിൽ ത്രീഡി പ്രിൻറിങ്ങിലൂടെ ബയോണിക് കൃത്രിമകൈ തലസ്ഥാനത്തെ ഓൺബിസ് എന്ന സ്റ്റാർട്ടപ് വികസിപ്പിച്ചെടുത്തു. മുറിച്ചുമാറ്റപ്പെട്ട കൈയുടെ ബാക്കിഭാഗം നൽകുന്ന നിർദേശമനുസരിച്ച് പ്രവർത്തിക്കാൻ സഹായിക്കുന്ന ബയോണിക് കൈയുടെ പ്രദർശനം പാർക്കിൽ ബുധനാഴ്ച നടന്ന ഫയാ-80 ചർച്ചസമ്മേളനത്തിൽ ശ്രദ്ധനേടി. നിലവിൽ വിപണിയിൽ ലഭ്യമായ ബയോണിക് കൃത്രിമകൈകൾക്ക് പത്തുലക്ഷത്തിന് മുകളിൽ ചെലവ് വരുമ്പോൾ തങ്ങൾ വികസിപ്പിച്ചെടുത്ത ഉൽപന്നത്തിന് വിപണിയിലെത്തുമ്പോഴേക്കും പരമാവധി ഒന്നേകാൽ ലക്ഷം രൂപ മാത്രമേ വില വരുന്നുള്ളൂവെന്ന് ഓൺബിസ് സി.ഇ.ഒ സഞ്ജു മാത്യു പറഞ്ഞു. കൈമുട്ടിലെ പ്രവർത്തനക്ഷമമായ പേശികളിലും ഞരമ്പുകളിലും നിന്ന് വയറുകളിലൂടെ സന്ദേശങ്ങൾ മൈേക്രാേപ്രാസസറിലേക്ക് നൽകി അവിടെനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ഇലക്േട്രാഡുകൾക്ക് നൽകിയാണ് ഉപകരണം പ്രവർത്തിക്കുന്നത്. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.