കഴക്കൂട്ടം: മംഗലപുരം പഞ്ചായത്ത് പരിധിക്കുള്ളില്‍ ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന് പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റി ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി. 20 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചതായി പ്രസിഡന്‍റ് മംഗലപുരം ഷാഫി പറഞ്ഞു. ദേശീയപാതയോരത്ത് കുമാരനാശാന്‍ സ്മാരകത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഒൗട്ട്ലെറ്റ് കോടതിവിധിയെ തുടര്‍ന്ന് മാറ്റിസ്ഥാപിക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത്. മംഗലപുരം പഞ്ചായത്തില്‍ പത്തോളം സ്ഥലങ്ങളില്‍ ഒൗട്ട്ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ സ്ഥലം നോക്കിയിരുന്നുവെങ്കിലും വ്യാപകപരാതികളും ജനരോക്ഷവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രമേയം പാസാക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.