പൈപ്പ്പൊട്ടല്‍ തുടര്‍ക്കഥ

തിരുവനന്തപുരം: നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു. ബേക്കറി-നന്ദാവനം റോഡില്‍ ഡി.സി.സി ഓഫിസിനടുത്താണ് പൈപ്പ്പൊട്ടല്‍ റെക്കോഡിട്ട് മുന്നേറുന്നത്. ഇവിടെ ഒമ്പത് മാസത്തിനിടെ ഏഴ് തവണയാണ് പൈപ്പ് പൊട്ടിയത്. റോഡിന് മധ്യേ പൈപ്പ് പൊട്ടുന്നതോടെ കുടിവെള്ളം പാഴാകുന്നതോടൊപ്പം കാല്‍നടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. മിക്കപ്പോഴും ഈ സ്ഥലത്തത്തെുമ്പോള്‍ വാഹനങ്ങള്‍ ചീറപ്പായുന്നതിനിടെ ആള്‍ക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുകയാണ്. മന്ത്രിമാരുള്‍പ്പെടെ നിയമസഭാംഗങ്ങളെല്ലാം സഞ്ചരിക്കുന്ന റോഡായിട്ടും കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കി സ്ഥായിയായ പരിഹാരം കാണാന്‍ ജലവകുപ്പിനായിട്ടില്ല. പൈപ്പ് പൊട്ടുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ ബ്ളൂ ബ്രിഗേഡ് ടീം സ്ഥലത്തത്തെി കുഴിച്ച് പൊട്ടല്‍ തീര്‍ത്ത് മടങ്ങുന്നതിന് പിന്നാലെ വീണ്ടും പൈപ്പുപൊട്ടും. ഇപ്പോള്‍ ഇവിടെ പൈപ്പ് പൊട്ടിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നതേയില്ളെന്ന് സമീപവാസികള്‍ പറയുന്നു. ഇതുപോലെ ആയുര്‍വേദ കോളജിന് സമീപവും പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി. വേനല്‍ കനത്ത് കുടിവെള്ളം കിട്ടാക്കനിയായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോഴാണ് ഉള്ള ജലം സംരക്ഷിക്കാതെ വാട്ടര്‍ അതോറിറ്റി നിരുത്തരവാദപരമായി പെരുമാറുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.