വര്‍ക്കല: അനുവദിച്ച ക്ഷേമ പെന്‍ഷന്‍ മുഴുവന്‍ കിട്ടിയില്ളെന്ന് വീട്ടമ്മയുടെ പരാതി. സര്‍ക്കാര്‍ അനുവദിച്ച ക്ഷേമ പെന്‍ഷന്‍ 10,400 രൂപയാണെന്നും വീട്ടിലത്തെിച്ചത് വെറും 3000 രൂപയാണെന്നുമാണ് പരാതി. വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് സംഭവം. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താവും വിധവയുമായ പുതുവല്‍ പുത്തന്‍വീട്ടില്‍ നസീമയാണ് ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്‍റിനും സെക്രട്ടറിക്കും പരാതി നല്‍കിയത്. വെട്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക് വഴിയാണ് പെന്‍ഷന്‍ വിതരണം നടന്നത്. പണം വീട്ടില്‍ നേരിട്ടത്തെിച്ചത് 14ാം വാര്‍ഡ് അംഗം കൂടിയായ ബാങ്ക് ഏജന്‍റാണെന്ന് പരാതിയില്‍ പറയുന്നു. 3000 രൂപ പെന്‍ഷന്‍ തുകയായി നല്‍കിയ ശേഷം രേഖകളില്‍ ഒപ്പോ വിരലടയാളമോ വാങ്ങാതെ ഏജന്‍റ് മടങ്ങിപ്പോയത്രേ. തനിക്ക് ലഭിച്ച തുകയില്‍ വലിയ കുറവുണ്ടായതിനെ തുടര്‍ന്ന് നസീമ പഞ്ചായത്ത് സെക്രട്ടറിയെ നേരില്‍ കണ്ട് പരാതിപ്പെട്ടു. അപ്പോഴാണ് 10,400 രൂപ അനുവദിച്ചിട്ടുണ്ടെനും അത് കൈപ്പറ്റിയതായി പഞ്ചായത്തില്‍ രേഖയുണ്ടെന്നും അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. സഹകരണ ബാങ്ക് വഴി പെന്‍ഷന്‍ ലഭിച്ചവരില്‍ ഏറെയും ഇങ്ങനെയുള്ള പരാതികള്‍ ഉന്നയിക്കുന്നുണ്ട്. ഒരു വീട്ടമ്മക്ക് പണം ഇതുവരെയും ലഭിച്ചിട്ടില്ളെന്നും എന്നാല്‍, പഞ്ചായത്തില്‍ പണം കൈപ്പറ്റിയതായി രേഖയുമുണ്ട്. പഞ്ചായത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. സഹകരണ ബാങ്ക് ഏജന്‍റുമാരാണ് ഇതിനു പിന്നിലെന്നാണ് പെന്‍ഷന്‍ക്കാരുടെ പരാതി. ക്ഷേമ പെന്‍ഷന്‍ വിതരണം ഏറ്റെടുത്ത സഹകരണ ബാങ്ക് പഞ്ചായത്തിലെ 14 വാര്‍ഡുകള്‍ക്കുമായി രണ്ട് ഏജന്‍റുമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ തുക ഗുണഭോക്താവിന് വീട്ടിലത്തെി നല്‍കിയ ശേഷം രസീത് നല്‍കുകയും ബന്ധപ്പെട്ട രേഖകളില്‍ ഒപ്പോ വിരലടയാളമോ പതിച്ച് വാങ്ങുകയും വേണമെന്നാണ് നിയമം. എന്നാല്‍, വെട്ടൂരില്‍ ഇതൊന്നും നിയമപ്രകാരമല്ല നടക്കുന്നതെന്ന് ഏറെ നാളായി പരാതിയുണ്ട്. പെന്‍ഷന്‍ വിതരണം അട്ടിമറിക്കുന്നതിനാല്‍ ഭൂരിപക്ഷം പേരും മറ്റ് ബാങ്ക് പാസ്ബുക്ക് വഴിയും പോസ്റ്റ് ഓഫിസ് വഴിയും പെന്‍ഷന്‍ മാറ്റിയെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നസീമയുടെ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.