അര്‍ഹര്‍ക്ക് മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ഉറപ്പാക്കുമെന്ന്

തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ പറഞ്ഞു. ആധാര്‍ കാര്‍ഡില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് കാര്‍ഡ് ലഭ്യമാക്കുന്നതിനും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാനും ജനകീയ പങ്കാളിത്തത്തോടെ മത്സ്യ ബോര്‍ഡ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശ്ശിക തീര്‍ത്തു വിതരണം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു. തണല്‍ പദ്ധതിയുടെ സഹായം ലഭിക്കാത്തവര്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കും. ക്ഷേമനിധി പാസ് ബുക്ക് നഷ്ടപ്പെട്ടവര്‍ ഫിഷറീസ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയാല്‍ റീജനല്‍ എക്സിക്യൂട്ടിവിന്‍െറ അംഗീകാരത്തോടെ ഒരു മാസത്തിനുളളില്‍ പുതിയ ബുക്ക് നല്‍കും. ക്ഷേമനിധി വിഹിതം അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് ഇളവ് നല്‍കി ഫെബ്രുവരി 15നുള്ളില്‍ വിഹിതം അടയ്ക്കുന്നതിന് അവസരം നല്‍കും. തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കമീഷണര്‍ സൈറാബാനു, റീജനല്‍ എക്സിക്യൂട്ടിവ് എം. ശ്രീകണ്ഠന്‍, വിവിധ സംഘടന പ്രതിനിധികള്‍, അക്ഷയ ജില്ല പ്രോജക്ട് മാനേജര്‍ അരുണ്‍ ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു. ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനായി ജില്ലയില്‍ 15 കേന്ദ്രങ്ങള്‍ തുറക്കാനും ജനുവരി 29, 30, 31 തീയതികളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.