കുരുന്നു ജോഹന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ കരുണ വേണം

നെടുമങ്ങാട്: ജീവിതത്തിനും മരണത്തിനുമിടയില്‍ വേദന കടിച്ചമര്‍ത്തി കഴിയുന്ന ജോഹന്‍ ജോഷ്വായുടെ (ഒന്നര) ജീവന്‍ തിരിച്ചു പിടിക്കാന്‍ കനിവുള്ളവരുടെ കരുണ തേടുകയാണ് ജോഹന്‍ ചികിത്സ സഹായ സമിതി. ചുള്ളിമാനൂര്‍ മൊട്ടക്കാവ് രേഷ്മഭവനില്‍ അജുകുമാറിന്‍െറയും രമ്യയുടെയും രണ്ടാമത്തെ മകന്‍ ജോഹന്‍ ജോഷ്വക്ക് പനിയും ഛര്‍ദിയും വയറിളക്കവും വന്നതോടെയാണ് രോഗത്തിന്‍െറ പിടിയിലായത്. മാസങ്ങളോളം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല. വിദഗ്ധ പരിശോധനയില്‍ കുട്ടിയുടെ മജ്ജ തകരാറാണെന്ന് കണ്ടത്തെി. എസ്.എ.ടിയില്‍നിന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. പരിശോധനകള്‍ക്കൊടുവില്‍ മജ്ജ മാറ്റിവെക്കലാണ് പരിഹാരമെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതി. കുട്ടിയുടെ മജ്ജയുമായി ചേരുന്ന ആളെ കണ്ടത്തൊനായി രണ്ട് ലക്ഷം രൂപ നല്‍കി പരിശോധന നടത്തി. പിതാവ് അജുകുമാറിന്‍െറ മജ്ജ യോജിക്കുമെന്ന് കണ്ടത്തെി. കുട്ടിക്ക് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെങ്കില്‍ 25 ലക്ഷം രൂപയുടെ ചെലവുണ്ട്. കൂലിപ്പണിക്കാരനായ അജുകുമാറിനോ മറ്റു കുടുംബാംഗങ്ങള്‍ക്കോ ചിന്തിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലിയ തുകയാണ് ഇത്. രോഗം മൂര്‍ച്ഛിച്ചതോടെ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ക്രമാതീതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഹാരം കഴിക്കാന്‍ കഴിയാത്തതിനാല്‍ പോഷകാഹാര കുറവുണ്ട്. വയറുതള്ളി ശരീരം മെലിഞ്ഞു. പഞ്ചായത്ത് അംഗം മൊട്ടക്കാവ് രാജന്‍ ചെയര്‍മാനും എല്‍.രാജു കണ്‍വീനറും പാസ്റ്റര്‍ സുരേഷ് സെക്രട്ടറിയുമായ ചികിത്സാസഹായസമിതി രൂപവത്കരിച്ചു. എസ്.ബി.ടി നെടുമങ്ങാട് ശാഖയില്‍ ജോഹന്‍ ജോഷ്വാ ചികിത്സ സഹായ സമിതിയുടെ പേരില്‍ 67385082206 (ഐ.എഫ്.എസ്.സി -SBTR00000 36 ) അക്കൗണ്ട് തുറന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.