വര്‍ക്കല: കുടിവെള്ളത്തിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്താന്‍ 2012ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ജലശ്രീ പദ്ധതി അധികൃതരുടെ അനാസ്ഥയില്‍. പദ്ധതി പ്രാവര്‍ത്തികമാക്കാത്തതുമൂലം മേഖലയിലെ കുളങ്ങള്‍, പൊതുകിണറുകള്‍, നീരുറവകള്‍ എന്നിവയൊക്കെ മാലിന്യത്തിലായി. പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം അതത് പ്രാദേശിക ഭരണസംവിധാനത്തിന് കീഴിലാണ്. അതിലൊന്നും ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭക്കും താല്‍പര്യമില്ല. പല പഞ്ചായത്തിനും ഇത്തരമൊരു പദ്ധതിയെക്കുറിച്ചുപോലും അറിവില്ല. ഇടവ പഞ്ചായത്തിന്‍െറ അധീനതയിലുള്ള പൊയ്കയില്‍ കുടിവെള്ള പദ്ധതിയുടെ കിണര്‍ പരിചരണമില്ലാതായിട്ട് നാളേറെയായി. കിണറിന് മുകളില്‍ പകുതിഭാഗം കോണ്‍ക്രീറ്റ് സ്ളാബുകള്‍ പാകിയിട്ടുണ്ട്. ബാക്കിഭാഗം നെറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. എന്നാല്‍, രാപ്പകല്‍ ഭേദമില്ലാതെ സ്ളാബിന് മുകളിലാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. നായയുടെ വിസര്‍ജ്യം കിണറുകളിലാണ് വീഴുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെനിന്ന് എല്ലാദിവസവും കുടിവെള്ളം പമ്പുചെയ്ത് ഓവര്‍ഹെഡ് ടാങ്കിലത്തെിച്ചാണ് വാമനപുരം പദ്ധതിയിലെ പൈപ്പ്ലൈനിലൂടെ വിതരണം ചെയ്യുന്നത്. വെട്ടൂര്‍ പഞ്ചായത്തിലെ താഴേ വെട്ടൂര്‍ തോടും മലിനമാണ്. അടുത്തകാലംവരെ തീരദേശവാസികളായ നൂറുകണക്കിന് കുടുംബങ്ങള്‍ കുടിക്കാനും ഇതര ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നു. എന്നാല്‍, പരിസരവാസികളില്‍ ചിലര്‍ കക്കൂസ് മാലിന്യവും ഗാര്‍ഹിക മാലിന്യങ്ങളും പൈപ്പ് ലൈന്‍വഴി തോട്ടിലേക്ക് ഒഴുക്കിവിട്ടതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ശുദ്ധജലസ്രോതസ്സിന്‍െറ മരണമണി മുഴങ്ങി.ഇടക്കിടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരാറുണ്ടെങ്കിലും തോട് നവീകരിക്കാന്‍ അധികൃതര്‍ തയാറല്ല. താലൂക്കിലെ 173 പൊതുകിണര്‍, 274 കുളം എന്നിങ്ങനെയാണ് കണക്ക്. എന്നാല്‍ ഇവയില്‍ മിക്കതും ഉപയോഗശൂന്യവും മാലിന്യവാഹിനിയുമാണ്. താലൂക്കിലെ തദ്ദേശസ്ഥാപനങ്ങളില്‍ ജലശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ല. അപൂര്‍വം ചിലയിടങ്ങളില്‍ തട്ടിക്കൂട്ട് പ്രവര്‍ത്തനങ്ങള്‍ കാണിച്ച് ബില്ലുകള്‍ മാറിയെടുത്തു. ചുരുക്കത്തില്‍ വിശാല കാഴ്ചപ്പാടോടെ കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ജലരേഖയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.