കിളിമാനൂര്‍: ‘‘രാവിലെ ഏഴുമണിയോടെ വെള്ളമടിക്കുമെന്ന പ്രതീക്ഷയിലാണ് പൈപ്പിന്‍ചുവട്ടില്‍ പാത്രങ്ങളുമായത്തെിയത്. ഒമ്പത് മണിവരെ കാത്തുനിന്നിട്ടും രക്ഷയില്ല. കഴിഞ്ഞദിവസങ്ങളിലെല്ലാം ഇതുതന്നെയായിരുന്നു സ്ഥിതി’’ -പഞ്ചായത്തിലെ തോപ്പില്‍ സരസ്വതിവിലാസത്തില്‍ സരസ്വതിയമ്മ എന്ന വീട്ടമ്മയുടേതാണ് ഈ വാക്കുകള്‍. നഗരൂര്‍ പഞ്ചായത്തിലെ കീഴ്പേരൂര്‍ മണ്ഡപകുന്നിലെ മറ്റ് വീട്ടമ്മമാര്‍ക്കും പറയാനുള്ളത് ഇതുതന്നെ. ഇവര്‍ രാവിലെ കണ്ണ് തുറന്നാല്‍ കാണുന്നത് ആകാശം മുട്ടിനില്‍ക്കുന്ന വാട്ടര്‍ ടാങ്കാണ്. എന്നാല്‍ ആവശ്യത്തിന് ഒരുതുള്ളി വെള്ളം ഇല്ളെന്നതാണ് സത്യം. പഴയകുന്നുമ്മേല്‍, മടവൂര്‍, പള്ളിക്കല്‍ പഞ്ചായത്തുകളിലും സ്ഥിതി വിഭിന്നമല്ല. കിളിമാനൂര്‍ ബ്ളോക്കിന് കീഴിലെ മുഴുവന്‍ പഞ്ചായത്തുകളും രൂക്ഷമായ ജലക്ഷാമത്തിലാണ്. താഴ്ന്നപ്രദേശങ്ങളിലൊഴികെ മുഴുവന്‍ കിണറുകളും വറ്റിവരണ്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ചെലവില്‍ നിര്‍മിച്ച കുഴല്‍ക്കിണറുകള്‍ ഉപയോഗശൂന്യമാണ്. ത്രിതലപഞ്ചായത്തുള്‍ക്ക് കീഴിലെ ചെറുതുംവലുതുമായ കുടിവെള്ളപദ്ധതികള്‍ ഏറെയുണ്ടെങ്കിലും മിക്കതും പ്രവര്‍ത്തന രഹിതമാണ്. ബ്ളോക്കിലെ പഴയകുന്നുമ്മേല്‍, കിളിമാനൂര്‍, മടവൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനായി ആരംഭിച്ച ബൃഹത്പദ്ധതിയും താറുമാറായി. വാമനപുരം ആറ്റില്‍ കാരേറ്റില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പദ്ധതി ഇനിയും വെളിച്ചം കണ്ടിട്ടില്ല. വാമനപുരംനദി കൂടാതെ ചിറ്റാര്‍, പള്ളിക്കല്‍പുഴ എന്നിവയാണ് ബ്ളോക്ക് പരിധിയിലെ പ്രധാനജലസ്രോതസുകള്‍. ഇവയില്‍ പള്ളിക്കല്‍പുഴയുടെയും ചിറ്റാറിന്‍െറയും നീരൊഴുക്ക് പലയിടത്തും നിലച്ചു. പള്ളിക്കലില്‍ മുന്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് തുടങ്ങിയ കുടിവെള്ള പദ്ധതിയുടെയും നിര്‍മാണം നിലച്ചു. കീഴ്പേരൂര്‍, മലയില്‍, മാത്തയില്‍, പാറക്കുന്ന്, കാട്ടുചന്ത അടക്കമുള്ള പ്രദേശങ്ങള്‍ ഒന്നരമാസമായി കുടിവെള്ളക്ഷാമത്തിലാണ്. ചിലപഞ്ചായത്ത് അംഗങ്ങള്‍ സ്വന്തംചെലവില്‍ ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നു. എന്നാല്‍, വന്‍സാമ്പത്തിക ബാധ്യതയായതോടെ പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.