നിന്നോളം സ്നേഹം കടലിനോടും...

കോവളം: കടല്‍വിവാഹത്തിനുപിന്നാലെ കോവളത്ത് വേറിട്ട പ്രണയദിനാഘോഷവും. സ്കൂബാ ഡൈവിങ്ങിലൂടെ കടലിനടിയിലെ മാലിന്യം നീക്കിയാണ് പ്രകൃതിസംരക്ഷണത്തിന്‍െറ നല്ല പാഠം പകര്‍ന്ന് കോവളത്തെ ബോണ്ട് സഫാരിയുടെ ആഭിമുഖ്യത്തില്‍ പ്രണയദിനം വ്യത്യസ്തമാക്കിയത്. കടലിനടിയില്‍ നിന്ന് ശേഖരിച്ച മാലിന്യം വേര്‍തിരിച്ച് സംസ്കരിച്ചു. സ്കൂബാ ഡൈവിങ്ങില്‍ പരിശീലനം ലഭിച്ച ആറ് ജോടികളാണ് കടലിനടിയില്‍ നിന്ന് മാലിന്യം ശേഖരിച്ച് പ്രകൃതിയോടുമുള്ള പ്രണയം വ്യക്തമാക്കിയത്. പ്ളാസ്റ്റിക് മാലിന്യം റീസൈക്ളിങ് യൂനിറ്റിന് നല്‍കുമെന്ന് ബോണ്ട് സഫാരി സംരംഭകന്‍ ജാക്സണ്‍ പീറ്റര്‍ പറഞ്ഞു. കോവളത്തെ സെബാസ്റ്റ്യന്‍ ഇന്ത്യന്‍ സോഷ്യല്‍ പ്രോജക്ട് സ്കൂളിലെ വിദ്യാര്‍ഥികളും സര്‍ഫ് ക്ളബ് അംഗങ്ങളും ആസ്ട്രേലിയയിലെ പോസിറ്റിവ് ചെയ്ഞ്ച് ഫോര്‍ മറൈന്‍ ലൈഫ് എന്ന സംഘടനയും ചേര്‍ന്ന് ഗ്രോവ് ബീച്ച് വൃത്തിയാക്കി. ശുചീകരണപ്രവൃത്തിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.