ബസിൽനിന്ന്​ മാല മോഷ്​ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനികളായ യുവതികൾ പിടിയിൽ

കല്ലമ്പലം: ബസിൽനിന്ന് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ് സ്ത്രീകളെ കല്ലമ്പലം പൊലീസ് പിടികൂടി. തമിഴ്നാട് കോയമ്പത്തൂർ ഗാന്ധിപുരം സരോജ കോളനി നാലാംതെരുവിൽ ശെൽവി (27), മൂന്നാംതെരുവിൽ ശാന്തി (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ കല്ലമ്പലത്തുവെച്ചാണ് ഇവരെ പിടികൂടിയത്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കവേയാണ് പിടിയിലായത്. വീടുകളിൽ വസ്ത്രവ്യാപാരം നടത്തുന്ന ഇവർ മാന്യമായി വസ്ത്രംധരിച്ച് ഒരു സംശയവും ഉണ്ടാകാത്ത രീതിയിലാണ് മോഷണം നടത്തുന്നത്. വിവരമറിഞ്ഞെത്തിയ കല്ലമ്പലം എസ്.ഐ ബി.കെ. അരുണി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.