ജില്ല വികസനസമിതി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോവും

കഴിഞ്ഞവർഷം സംസ്ഥാനത്ത് പടർന്നുപിടിച്ച ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ജില്ലയിൽ ഏറെ ദുരിതം വിതച്ച സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപനത്തോടെ മഴക്ക് മുമ്പ് തന്നെ ചെയ്യുന്നതിന് തീരുമാനമായത് തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ ജില്ലയിലാരംഭിക്കുന്ന പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ജില്ല വികസന സമിതി. കഴിഞ്ഞവർഷം സംസ്ഥാനത്ത് പടർന്നുപിടിച്ച ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ജില്ലയിൽ ഏറെ ദുരിതം വിതച്ച സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപനത്തോടെ മഴക്ക് മുമ്പ് തന്നെ ചെയ്യുന്നതിന് തീരുമാനമായത്. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും വിവിധ വകുപ്പുകളും ബഹുജന പ്രസ്ഥാനങ്ങളുമായി ചേർന്ന് ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നടപ്പാക്കുന്ന 'ആരോഗ്യ ജാഗ്രത 2018'​െൻറ ജില്ലയിലെ മുന്നൊരുക്കം ആരോഗ്യവകുപ്പ് ഡി.ഡി.സിയിൽ അവതരിപ്പിച്ചു. വൈറൽപനി, ഡെങ്കിപ്പനി, എച്ച് -1 എൻ -1, എലിപ്പനി, മലമ്പനി, ചെള്ളുപ്പനി, വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് എ, കോളറ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ. ഇതി​െൻറ ഭാഗമായി പരിശീലന ബോധവത്കരണ പ്രവർത്തനങ്ങളും ശുചീകരണവും കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഓഖി ദുരന്ത ദുരിതാശ്വാസ വിതരണ പുരോഗതി സംബന്ധിച്ച വി.എസ്. ശിവകുമാർ എം.എൽ.എയുടെ അന്വേഷണത്തിന് ദുരിതാശ്വാസ വിതരണ നടപടി പുരോഗമിക്കുകയാണെന്ന് കലക്ടർ അറിയിച്ചു. വന്യമൃഗങ്ങളുടെ അക്രമണത്താൽ വലയുന്ന നെയ്യാർഡാം, അമ്പൂരി, കള്ളിക്കാട് മേഖലകളിൽ സർക്കാർ 10 കി.മീ ചുറ്റളവിൽ സംരക്ഷണ വേലി കെട്ടാൻ അഞ്ചുകോടി അനുവദിച്ചിട്ടും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് പ്രശ്നത്തിന് പരിഹാരം കണ്ടെത്തി സുരക്ഷ വേലി നിർമാണം അടിയന്തരമായി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കലക്ടർ ഡോ. കെ. വാസുകി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പാറമടകളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ പുറമ്പോക്ക്, തരിശുഭൂമിയിൽ ഖനനം നടത്തുന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. സർവേ പൂർത്തിയാക്കി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും അന്തിമ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കുമെന്നും ക്വാറിയുടമകളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിക്കുമെന്നും കലക്ടർ അറിയിച്ചു. എസ്.ടി കോളനികളുടെ നവീകരണത്തിന് ഒരുകോടി വീതം അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ സമഗ്രവികസനത്തിനായി നിർവഹണ ഏജൻസിയെ നിയമിക്കുന്നതിനുള്ള നടപടി വേണമെന്ന് ഡി.കെ. മുരളി എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി സർവിസുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും എം.എൽ.എ ശ്രദ്ധയിൽപ്പെടുത്തി. നെയ്യാർ ഇറിഗേഷൻ േപ്രാജക്ടുമായി ബന്ധപ്പെട്ട മംഗലയ്ക്കൽ, കൊറ്റംപള്ളി പ്രദേശങ്ങളിലെ കനാൽ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടി ഉടൻ പൂർത്തിയാക്കണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു. അളന്ന് കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് റവന്യൂ, സർവേ, ഇറിഗേഷൻ അധികൃതർ അറിയിച്ചു. എം.എൽ.എ, എം.പി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ബസ് ഷെൽറ്ററുകളുടെ അറ്റകുറ്റപ്പണി ചെയ്യാൻ ആളില്ലാതാവുന്ന സ്ഥിതി പരിശോധിക്കണമെന്ന് കെ. മുരളീധരൻ എം.എൽ.എ ആവശ്യപ്പെട്ടു. ഭരണാനുമതി നൽകുന്ന സമയത്തുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇതിന് ചുമതലപ്പെടുത്തുന്നതിന് ഭാവിയിൽ നടപടി സ്വീകരിക്കുന്നതിന് കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർേദശം നൽകി. ജില്ല പൊലീസ് മേധാവി പി. അശോക് കുമാർ, ജില്ല പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, എം.പി, എം.എൽ.എമാരുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലതല ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.