നിർധനരോഗിക്ക് സ്നേഹവീടൊരുക്കാൻ കുടുംബശ്രീ കൂട്ടായ്മ

കരുനാഗപ്പള്ളി: അപകടത്തിൽപ്പെട്ട് അരയ്ക്ക് താഴെതളർന്ന് കിടക്കുന്ന ഗൃഹനാഥനും കുടുംബത്തിനും സ്നേഹവീടൊരുങ്ങുന്നു. ചോർന്നൊലിച്ച് ദ്രവിച്ചടർന്ന വീട്ടിൽനിന്ന് കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മയിലാണ് ഇവർക്ക് വീടൊരുങ്ങുന്നത്. മരുതൂർക്കുളങ്ങര തെക്ക്, കാവനാൽ ലക്ഷംവീട്ടിൽ ദേവദാസനും ഭാര്യ സതിയും അടങ്ങിയ കുടുംബത്തിനായാണ് വീട് നിർമിക്കുന്നത്. മരത്തിൽനിന്നുവീണ് തളർന്നതിനെ തുടർന്നാണ് ദേവദാസൻ കിടപ്പായത്. ഇതോടെ പലകയടിച്ച് ഷീറ്റ് മേഞ്ഞ വീട്ടിൽ ഈ കുടുംബം ദുരിതത്തിൽകഴിയുകയായിരുന്നു. ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ വീട്ടിലെത്തി സാന്ത്വന പരിചരണം നൽകി വരുകയായിരുന്നു. ഇവരുടെ ദുരിതം നേരിട്ട് മനസ്സിലാക്കിയതിനെ തുടർന്ന് കരുനാഗപ്പള്ളി നഗരസഭയിലെ കുടുംബശ്രീ യൂനിറ്റുകൾ തങ്ങളുടെ വരുമാനത്തി​െൻറ ഒരു ചെറിയ ഭാഗം മാറ്റി െവച്ചാണ് വീട് നിർമാണത്തി​െൻറ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സുമനസ്സുകളുടെ കൂടി സഹകരണത്തോടെ മെച്ചപ്പെട്ട ഒരു വീട് കുടുംബത്തിനു വെച്ച് നൽകാനാണ് കുടുംബശ്രീ പ്രവർത്തകർ ലക്ഷ്യമിടുന്നത്. വീടി​െൻറ തറക്കല്ലിടൽ കർമം നഗരസഭ ചെയർപേഴ്സൺ എം. ശോഭന നിർവഹിച്ചു. ഇതോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് പനക്കുളങ്ങര അധ്യക്ഷതവഹിച്ചു. വയലാർ മാനവികതയെയും മൂല്യങ്ങളെയും പ്രണയിച്ച കവി -ശ്രീകുമാരൻ തമ്പി ഒാച്ചിറ: മാനവികതയെയും മൂല്യങ്ങളെയും പ്രണയിച്ച കവി ആയിരുന്നു വയലാർ രാമവർമയെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ക്ലാപ്പന പ്രിയദർശിനി കലാസാംസ്കാരിക വേദിയുടെ നാടകോത്സവ ഭാഗമായുള്ള കാവ്യസന്ധ്യയും വയലാർ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര ഗാനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ശ്രീകുമാരൻ തമ്പിക്ക് പ്രിയദർശിനി സാംസ്കാരിക വേദിയുടെ ഉപഹാരം വയലാർ ശരത്ചന്ദ്രവർമ സമ്മാനിച്ചു. എസ്.എം. ഇക്ബാൽ, മൈനാഗപ്പള്ളി ശ്രീരംഗൻ, എം. പ്രസാദ്, മീന ശൂരനാട്, കെ.ആർ. വത്സൻ, വരവിള ശ്രീനി, ജസീനാറഹീം, നന്ദകുമാർ വള്ളിക്കാവ്, ഉത്തര കുട്ടൻ, സലാം പനച്ചമൂട്, ആർ. നവാസ്, ഷീലാ സരസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.