ബ്രോഷര്‍ പ്രകാശനം ഇന്ന്

കൊല്ലം: ദീൻദയാല്‍ ട്രോഫി കേരള കബഡി ലീഗ് ബ്രോഷര്‍ പ്രകാശനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ പ്രസിഡൻറ് ജയചന്ദ്രന്‍ ഇലങ്കത്ത് നിര്‍വഹിക്കും. സൂര്യകാന്തി ഫൗണ്ടേഷന്‍ പ്രസിഡൻറ് എം. സുനില്‍ അധ്യക്ഷത വഹിക്കും. ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുെന്നന്ന് കരുനാഗപ്പള്ളി: എസ്.ഐ.ഒ ദക്ഷിണ മേഖല സമ്മേളന പ്രചാരണാർഥം കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായും എടുത്തുകൊണ്ടുപോയതായും പരാതി. കരുനാഗപ്പള്ളി ടൗൺ, മരുതൂർകുളങ്ങര, പടനായർകുളങ്ങര വടക്ക് പറങ്കിമൂട് ജങ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ ഏരിയ സമിതിയും ജമാഅത്തെ ഇസ്ലാമി ഏരിയ സമിതിയും പ്രതിഷേധിച്ചു. ബോർഡുകൾ നശിപ്പിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.