മരണത്തിലേ​െക്കാഴുകി... പാർവതീപുത്തനാർ

ഒരുകാലത്ത് തിരുവനന്തപുരം നഗരത്തി​െൻറ ശുദ്ധജല സ്രോതസ്സായ പാർവതീപുത്തനാർ, കിള്ളിയാർ എന്നീ ആറുകൾ ഇന്ന് മാലിന്യതൊട്ടിയാണ്. മണലൂറ്റും സ്വീവേജ് മാലിന്യവും ഫ്ലാറ്റുകളിൽനിന്നുള്ള മാലിന്യവും എല്ലാം നിറഞ്ഞ് മരണത്തിലേക്ക് ഒഴുകുകയാണിവ. കോവളം- കോട്ടപ്പുറം ദേശീയജലപാതയുടെ ഭാഗമായ പർവതീപുത്തനാർ സംരക്ഷിക്കാൻ ഇനിയും ശാശ്വതമായ നടപടികൾ അധികൃതർ കൈക്കൊണ്ടിട്ടില്ല. കരിനിറമായാണ് പാർവതീപുത്തനാർ ഒഴുകുന്നത്. ഈ ജലപാത പൂന്തുറയിലും വേളിയിലുമായി സമുദ്രത്തിലേക്ക്് തുറന്നിരുന്നത് പ്രകൃത്യായുള്ള ശുചീകരണം സാധ്യമാക്കിയിരുന്നു. എന്നാൽ ഇന്ന് മൺതിട്ടകൾ അടിഞ്ഞ് ഈഭാഗം അടഞ്ഞുപോയി. 1824ൽ തിരുവിതാംകൂറിലെ റീജൻറായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവതി ഭായിയാണ് ഈ ചാൽ നിർമിച്ചത്. വള്ളക്കടവ് മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമിച്ച ജലപാതയാണിത്. ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തി​െൻറ സംരക്ഷണത്തിലാണ് പുത്തനാർ. ഇവരാരുംതന്നെ ഈ അവസ്ഥക്ക് കാരണം കണ്ടെത്താനോ പരിഹാരത്തിനോ തിരിഞ്ഞുനോക്കാറില്ല. ദേശീയ ജലപാത വികസനം എങ്ങുമെത്താതെ കിടക്കുന്നതിനാൽ പദ്ധതികളുടെ ഒരംശംപോലും ഇവിടെ എത്തിയിട്ടില്ല. കരയിൽ താമസിക്കുന്നവരാണ് കെടുതി കൂടുതലും അനുഭവിക്കുന്നത്. ഒഴുക്ക് നിലച്ച് ദുർഗന്ധപൂരിതമായിട്ട് നാളുകളായി. ചാക്കിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ദുർഗന്ധംമൂലം കിടന്നുറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതി പറയുന്നു. കൊതുകി​െൻറ ശല്യം വേറേയും. ജലഗതാഗതവകുപ്പ് 2006ൽ കനാലി​െൻറ 18.045കി.മീ നീളം വരുന്ന ആക്കുളം മുതൽ കോവളം വരെയുള്ള ഭാഗം ശുചീകരിക്കാനായി 3.62കോടി രൂപ നീക്കിെവച്ചിരുന്നു. പിന്നീട് ഇതും യാഥാർഥ്യമായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.