റെയിൽവേ ഗേറ്റ് പണിമുടക്കി; ജനം വലഞ്ഞു

ഇരവിപുരം: റെയിൽവെ ഗേറ്റ് പണിമുടക്കിയതുമൂലം മണിക്കൂറുകളോളം ജനം വലഞ്ഞു. ഇരവിപുരം കാവൽപ്പുരയിലെ റെയിൽവേ ഗേറ്റ് തകരാറിലായതാണ് ജനങ്ങളെ വലച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് തകരാറിലായത്. ഗേറ്റ് തുറക്കാത്തതിനാൽ കിലോമീറ്ററുകൾ ചുറ്റിയാണ് പലരും ഇരുവശങ്ങളിലേക്കും പോയത്. ഉച്ചയോടെയാണ് തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രയാറിൽ പ്രതിഷേധ പ്രകടനം ഓച്ചിറ: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച ഡോണൾഡ് ട്രംപി​െൻറ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത വേദി ഓച്ചിറ പ്രയാറിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ക്ലാപ്പനയിൽനിന്ന് ആരംഭിച്ച പ്രകടനം പ്രയാർ ഇടനയമ്പലം ജങ്ഷനിൽ സമാപിച്ചു. ഹുസൈൻ മൗലവി, റഷീദ് ഉമരി, സിയാദ്, ഹക്കിം, ഖാലിദ് ഓച്ചിറ, ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.