എഴാംതരം തുല്യത പരീക്ഷ ആരംഭിച്ചു

കൊല്ലം: കോർപറേഷൻ പരിധിയിൽ ഏഴാംതരം തുല്യതാ പരീക്ഷ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ആർ. സന്തോഷ്കുമാർ പഠിതാക്കൾക്ക് ചോദ്യപേപ്പർ കൈമാറി. 30 പേരാണ് തുല്യത പരീക്ഷ എഴുതുന്നത്. സംസ്ഥാന സാക്ഷരത മിഷൻ അസി. ഡയറക്ടർ അയ്യപ്പൻ നായർ, ജില്ല കോഓഡിനേറ്റർ എസ്.പി. ഹരിഹരൻ ഉണ്ണിത്താൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഗോപകുമാർ, പ്രഥമാധ്യാപിക മുംതാസ്, സാക്ഷരതാ മിഷൻ അസി. കോഓഡിനേറ്റർ ഡോ. പി. മുരുകദാസ്, നോഡൽ േപ്രരക് സരോജൻ, ശാന്തകുമാരി, േപ്രരക്മാർ എന്നിവർ പങ്കെടുത്തു. കർഷകരെ നിലനിർത്താൻ സർക്കാർ ക്രിയാത്മക ഇടപെടലുകൾ നടത്തണം -എൻ.കെ. പ്രേമചന്ദ്രൻ ചവറ: ഉൽപാദനവും വിപണനവും തമ്മിെല അന്തരം കാരണം കാർഷിക രംഗത്തുനിന്ന് കർഷകർ സ്വയം പിന്മാറുന്ന രീതിക്ക് പരിഹാരം കാണാൻ സർക്കാർ ക്രിയാത്മക ഇടപെടലുകൾ നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ചവറ ബ്ലോക്ക് ക്ഷീര സംഗമത്തി​െൻറ ഭാഗമായി നടന്ന ക്ഷീര വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് ഒരു ഭാഗത്ത് കർഷകരുടെ പിന്മാറ്റം എന്നത് ഗൗരവമായി കാണണം. ക്ഷീരമേഖലയിലെ കർഷകരുടെ കടന്നുകയറ്റത്തി​െൻറ ഗുണമാണ് ആഭ്യന്തര ഉൽപാദനത്തിലെ വളർച്ചയെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് തങ്കമണി പിള്ള അധ്യക്ഷതവഹിച്ചു. മികച്ച ക്ഷീരകർഷകർ, സംഘങ്ങൾ എന്നിവരെ ആദരിച്ചു. കന്നുകാലി പ്രദർശനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശാലിനി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡൻറ് പി. അനിൽകുമാർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.എ. നിയാസ്, ബിന്ദുകൃഷ്ണകുമാർ, പി. വിജയകുമാരി, മുംതാസ്, കെ.ജി. വിശ്വംഭരൻ, ഷീല, സുധാകുമാരി, മോഹൻലാൽ, ഡോ.എം.എ നാസർ, ജി.എസ്. പ്രശാന്ത്, യൂസുഫ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.