ആത്മസമർപ്പണത്തി​െൻറ നാൾവഴികൾ

വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന ദക്ഷിണ കേരളത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് അഴിക്കോട് ഇസ്ലാമിക് എജുക്കേഷനൽ കോംപ്ലക്സ്. കോഴിക്കോട് ആസ്ഥാനമായ ഇസ്ലാമിക് സർവിസ് ട്രസ്റ്റി‍​െൻറ (ഐ.എസ്.ടി) കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ദക്ഷിണ കേരളത്തി​െൻറ മത-ഭൗതിക വിദ്യാഭ്യാസ മേഖലകളുടെ വളർച്ചയും പുരോഗതിയും ലക്ഷ്യംെവച്ച് മുന്നോട്ടുപോകുന്ന സാഥാപനത്തിൽ കിഡ്സ് പാർക്ക് മുതൽ 10ാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളും വനിത ഇസ്ലാമിയാ കോളജുമാണ് പ്രവർത്തിച്ചുവരുന്നത്. വിദ്യാഭ്യാസരംഗത്ത് ധാരാളം പരീക്ഷണങ്ങൾ നടത്തിയ അനുഭവപാരമ്പര്യംകൂടി ഒത്തു ചേർന്നതാണ് ഐ.ഇ.സിയുടെ ചരിത്രം. 1983 ജൂണിൽ തിരുവനന്തപുരം കുമാരപുരത്ത് വാടകക്കെടുത്ത കെട്ടിടത്തിൽ ബോർഡിങ് മദ്റസയായിട്ടായിരുന്നു സ്ഥാപനത്തി​െൻറ തുടക്കം. ജമാഅത്തെ ഇസ്ലാമി അമീറായിരുന്ന മർഹൂം കെ.സി. അബ്ദുല്ല മൗലവിയാണ് ബോർഡിങ് മദ്റസയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഈ മഹത്തായ സംരംഭത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ കേരള യൂനിവേഴ്സിറ്റി േപ്രാ-വൈസ്ചാൻസലർ ആയിരുന്ന ഡോ. എൻ.എ. കരീം, വള്ളക്കടവ് മർഹൂം ഒ.എം. കുഞ്ഞു സാഹിബ് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു. ബോർഡിങ് മദ്റസയുടെ ചുമതല മുൻ പാളയം ഇമാം പി.കെ.കെ. അഹമദ്കുട്ടി മൗലവിക്കായിരുന്നു. 1983 മുതൽ 1985 വരെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ച ശേഷം 1985 ജൂണിൽ അഴിക്കോട്ട് സ്വന്തമായി വാങ്ങിയ പത്തേക്കർ സ്ഥലത്ത് പണിത ഇന്നത്തെ സ്ഥലത്തേക്ക് മാറി. 1986ൽ പെൺകുട്ടികൾക്കു വേണ്ടി പ്രീഡിഗ്രി കോഴ്സിന് പുറമെ ഇസ്ലാമിക വിഷയങ്ങൾ ഉൾപ്പെടുത്തി വനിത കോളജ് ആരംഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് തുടരാൻ കഴിഞ്ഞില്ല. അതിനുശേഷം 2004-05 അധ്യയന വർഷം മുതലാണ് വനിത കോളജ് പുനരാരംഭിക്കുന്നത്. ദക്ഷിണ കേരളത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ആധുനികവും ഇസ്ലാമികവുമായ ശിക്ഷണം നൽകി സ്ത്രീസമൂഹത്തി​െൻറ ഉന്നമനത്തിന് നേതൃപരമായ പങ്ക് വഹിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തി​െൻറ ലക്ഷ്യം. ദക്ഷിണ കേരളത്തിൽ വനിത ഇസ്ലാമിയാ കോളജുകൾ ഉണ്ടായിരുന്നില്ല. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ഇസ്ലാമിയാ കോളജും വാടാനപ്പള്ളി ഓർഫനേജിന് കീഴിലുള്ള മന്നം ഇസ്ലാമിയാ കോളജുമായിരുന്നു ഈ മേഖലയിലെ രണ്ട് സ്ഥാപനങ്ങൾ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ തെക്കൻ ജില്ലകളിലെ വിദ്യാർഥികൾ മേൽ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഈ പശ്ചാത്തലത്തിൽ അഴിക്കോട് വിമൻസ് ഇസ്ലാമിയാ കോളജിന് ഏറെ പ്രസക്തിയുണ്ട്. ദക്ഷിണ കേരളത്തി​െൻറ ഈ സാധ്യത മനസ്സിലാക്കി ജമാഅത്തെ ഇസ്ലാമി കേരള അമീറായിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ സാഹിബ് നൽകിയ നിർദേശമാണ് ഈ സംരംഭത്തിന് പ്രചോദനമായത്. ആരംഭത്തിൽ 30 വിദ്യാർഥിനികളായിരുന്നു അഡ്മിഷൻ നേടിയത്. നിലവിൽ നൂറിലധികം വിദ്യാർഥിനികൾ പഠിക്കുന്നുണ്ട്. 2006-07 അധ്യയനവർഷം മുതൽ അഫ്ദലുൽ ഉലമ പ്രിലിമിനറി ക്ലാസുകൾ ആരംഭിെച്ചങ്കിലും ചില കാരണങ്ങളാൽ തുടരാൻ സാധിച്ചില്ല. നിലവിൽ ഹയർ സെക്കൻഡറി തലത്തിൽ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും ഡിഗ്രി തലത്തിൽ ബി.എ സോഷ്യോളജി, ബി.കോം കോഒാപറേഷൻ ബാച്ചുകളുമാണ് സ്ഥാപനത്തിലുള്ളത്. 2018--2019 അക്കാദമിക വർഷം മുതൽ ഹയർ സെക്കൻഡറി തലത്തിൽ ബയോളജി ഉൾപ്പെടുന്ന സയൻസ് ബാച്ച് കൂടി ആരംഭിക്കുന്നു. അത്മീയ വിദ്യാഭ്യാസത്തിന് വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ 10 വരെയുള്ള 'മദ്റസത്തുൽ ഹിലാൽ ഖുർആൻ പഠനവേദി'യാണ് അതിൽ ശ്രദ്ധേയമായിട്ടുള്ളത്. വിശുദ്ധ ഖുർആൻ പാരായണം, തജ്വീദ് അഥവാ ഖുർആൻ പാരായണ നിയമങ്ങൾ, ഹിഫ്ള് അഥവാ ഖുർആൻ മനഃപാഠം എന്നീ വിഷയങ്ങളിലൂന്നിയാണ് ഖുർആൻ പഠനവേദിയിൽ പഠനം പുരോഗമിക്കുന്നത്. പുറമെ, കേരള മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമിയുടെ പാഠ്യപദ്ധതി അനുസരിച്ചുള്ള ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ബുഹൂസ്, നഹ്വ്, സ്വർഫ്, ഇസ്ലാമിക ചരിത്രം, അറബി ഭാഷ എന്നീ വിഷയങ്ങളിലൂന്നിയ പരിശീലനവുമുണ്ട്. അതോടൊപ്പം ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെ നീളുന്ന പ്രത്യേക ഖുർആൻ ഹിഫ്ള് പരിശീലനവുമുണ്ട്. എല്ലാ ദിവസവും സുബഹ് നമസ്കാരാനന്തരം ചേരുന്ന ഉസ്റകളിൽ വിദ്യാർഥിനികളുടെ ഇസ്ലാമിക പഠന നിലവാരം വിലയിരുത്തപ്പെടുന്നു. ഇവക്ക് പുറമേ പ്രതിമാസം 'വാക്ക് വിത്ത് ദ സ്കോളേഴ്സ്' േപ്രാഗ്രാമിലൂടെ ഇസ്ലാമിക തത്ത്വശാസ്ത്രത്തി​െൻറ അടിസ്ഥാനങ്ങൾ മനസ്സിലാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അക്കാദമിക വിഷയങ്ങൾക്ക് പുറമെ വിവിധങ്ങളായ സർഗ വേദികളും പരിശീലന പരിപാടികളും സ്ഥാപനത്തിലുണ്ട്. ഇൻഫർമേഷൻ ടെക്നോളജി സ​െൻറർ, സാഹിത്യ സമാജം, സ്റ്റുഡൻറ്സ് റിലീഫ് വിങ്, ഫാഷൻ ഡിസൈനിങ്, ഹാൻഡ് ക്രാഫ്റ്റ്, പാചകം, ഷോർട്ട് ഹാൻഡ്, ഇഖ്റഅ് കാമ്പസ് റേഡിയോ, ജൈവകൃഷി പരിശീലനം, സ്റ്റുഡൻറ് ടീച്ചർ േപ്രാഗ്രാം, 'തഫക്കുർ' പ്രസംഗ പരിശീലന വേദി, ഇഖ്റഅ് കാമ്പസ് വിഷൻ എന്ന യൂട്യൂബ് ചാനൽ തുടങ്ങിയുള്ള വിവിധ പരിപാടികൾ. കൂടാതെ, മധ്യവേനലധിക്കാലത്ത് പൊതു വിദ്യാർഥിനികൾക്ക് ഒരു മാസക്കാലം ദൈർഘ്യമുള്ള 'ഇഖ്റഅ് അവധിക്കാല ഇസ്ലാമിക പാഠശാല'യും സ്ഥാപനത്തി​െൻറ പ്രത്യേകതയാണ്. 2004 മുതൽ 2014 വരെ സ്ഥാപനത്തി​െൻറ നടത്തിപ്പ് ചുമതല ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ലാ സമിതിക്കായിരുന്നു. സ്ഥാപനത്തി​െൻറ വളർച്ചയിലും അതിനെ ജനകീയമാക്കി മാറ്റുന്നതിലും ഈ സംവിധാനത്തിന് വലിയ സ്വാധീനമുണ്ടായിട്ടുണ്ട്. 2014-2015 അധ്യയന വർഷത്തിൽ ഈ കമ്മിറ്റി ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗവും സ്ഥാപനത്തി​െൻറ ഒന്നാം പ്രിൻസിപ്പലും അമരക്കാരനുമായിരുന്ന ജനാബ് മമ്മുണ്ണി മൗലവിയുടെ നേതൃത്വത്തിലുള്ള പത്തംഗ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് വഴിതുറന്നു. സ്ഥാപനത്തിനായി അഴിക്കോട് സ്ഥലം വാങ്ങുന്നതു മുതൽ അതി​െൻറ ആദ്യകാല പ്രവർത്തനങ്ങളിലുടനീളം മുന്നിൽ നടന്ന ചരിത്രമാണ് അദ്ദേഹത്തിേൻറത്. അങ്ങനെ ശക്തമായ നേതൃത്വത്തിൻ കീഴിൽ ഇസ്ലാമിക് എജുക്കേഷൻ കോംപ്ലക്സും അനുബന്ധ സ്ഥാപനങ്ങളും അതി​െൻറ ലക്ഷ്യത്തിലേക്ക് കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ സ്ഥാപനത്തി​െൻറ മുന്നോട്ടുപോക്കിനെ ആത്മാർഥമായി സഹായിക്കുകയും അതി​െൻറ മാർഗത്തിൽ അക്ഷീണം പണിയെടുക്കുകയും ചെയ്ത എല്ലാ സുമനസ്സുകളെയും നാം നന്ദിപൂർവം സ്മരിക്കുന്നു. പ്രത്യേകിച്ച് മർഹൂം കെ.സി. അബ്്ദുല്ല മൗലവി, മർഹൂം ഹംസ മൗലവി ഫാറൂഖി, മർഹൂം മുരുക്കുംപുഴ അബ്ദുറഹീം, മർഹൂം ഫസ്ലുൽ ഹഖ് മൗലവി, പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ, പി.കെ.കെ. അഹമദ്കുട്ടി മൗലവി, സ്ഥാപനത്തി​െൻറ പ്രിൻസിപ്പൽ ചുമതല നിർവഹിച്ചിരുന്ന പ്രഫ.പി.എ. സഈദ്, എച്ച്. ഷഹീർ മൗലവി, ചെയർമാൻ ചുമതലയുണ്ടായിരുന്ന സ്വലാഹുദ്ദീൻ മൗലവി, ഡോ. എസ്. സുലൈമാൻ, എ.എ. ജവാദ്, എൻ.എം. അൻസാരി, എ.എസ്. നൂറുദ്ദീൻ, സെക്രട്ടറി ചുമതല നിർവഹിച്ചിരുന്ന എ.എ. ജലീൽ, ശിഹാബുദ്ദീൻ, അസനാരുപിള്ള, നസീർ നദ്വി തുടങ്ങിയവരെയും ആദ്യകാലത്ത് സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച എ. മുഹമ്മദാലി, കാരയ്ക്കമണ്ഡപം അബ്ദുൽ ഖാദിർ, കൈരളി മർഹൂം ഇസ്മാഇൗൽ, ഇല്യാസ് ഹാജി കല്ലമ്പലം, നസീർ മുഹമ്മദ് ഞാറയിൽകോണം, വള്ളക്കടവ് കുഞ്ഞുസാഹിബ് തുടങ്ങിയ നേതാക്കളെയും നന്ദിയോടെ സ്മരിക്കുന്നു. സർവശക്തനായ ദൈവം തമ്പുരാൻ നമ്മുടെ സൽകർമങ്ങളെ സ്വീകരിക്കുകയും അവ​െൻറ സ്വർഗത്തിൽ ഒരുമിപ്പിക്കുകയും ചെയ്യുമാറാകേട്ട എന്ന് പ്രാർഥിക്കുന്നു. എസ്.എം. അൻവർ പ്രിൻസിപ്പൽ വിമൻസ് ഇസ്ലാമിയാ കോളജ്, അഴിക്കോട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.