ഊർജ കിരൺ റാലി

കൊട്ടിയം: ഊർജ സംരക്ഷണബോധം സാധാരണക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരവിപുരം മണ്ഡലത്തിൽ കൊല്ലം ശ്രീ നാരായണ വനിത കോളജിലെ വിദ്യാർഥികൾ നടത്തി. ദേശീയ ഊർജ സംരക്ഷണത്തോടനുബന്ധിച്ച് കോളജിലെ എനർജി മാനേജ്മ​െൻറ് സ​െൻററും സ​െൻറർ ഫോർ എൻവയൺമ​െൻറ് ആൻഡ് െഡവലപ്മ​െൻറും സംയുക്തമായാണ് റാലി നടത്തിയത്. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ, പ്രോഗ്രാം കോഓഡിനേറ്റർമാരായ ദേവി പ്രിയ, ഡോ. ദീപക് നന്ദ് എന്നിവർ സംസാരിച്ചു. കലക്ടറേറ്റ് പടിക്കൽ ധർണ കൊല്ലം: നിത്യോപയോഗ സാധനങ്ങളിൽ അനിയന്ത്രിതമായ വില വർധനക്കെതിരെ കേരള ജനപക്ഷത്തി​െൻറ നേതൃത്വത്തിൽ കൊല്ലം കലക്ടറേറ്റ് പടിക്കൽ 20ന് രാവിലെ 10ന് ധർണ നടത്തുമെന്ന് ജില്ല ജനറൽ സെക്രട്ടറി എൻ.ഡി. മുരളീധരൻ അറിയിച്ചു. ജില്ല പ്രസിഡൻറ് രവി മൈനാഗപ്പള്ളി അധ്യക്ഷത വഹിക്കുന്ന ധർണ കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.