സുരക്ഷ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെട്ട തടവുപുള്ളിയെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സാഹസികമായി പിടികൂടി

കൊല്ലം: കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെട്ട തടവുപുള്ളിയെ പിടികൂടി. മോഷണക്കേസ് പ്രതിയായ ഓച്ചിറ സ്വദേശി ഉണ്ണിക്കുട്ടനാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെെട്ടങ്കിലും നിമിഷനേരത്തിനുള്ളിൽ വീണ്ടും പിടിയിലായത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാളെ സാഹസികമായി പിടികൂടിയത്. കൊല്ലം റെയിൽവെ സ്റ്റേഷന് മുന്നിൽ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. എറണാകുളം കോടതിയിൽ ഹാജരാക്കിയശേഷം ട്രെയിനിൽ തടവുപുള്ളിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി. ഇവിടെനിന്ന് ജില്ല ജയിലിലേക്ക് പോകാൻ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ ഉണ്ണിക്കുട്ടൻ രക്ഷപ്പെടുകയായിരുന്നു. ബസിൽ കയറാൻ സൗകര്യത്തിന് വിലങ്ങ് ഒരു കൈയിൽനിന്ന് അഴിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവം ശ്രദ്ധയിൽപെട്ട സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻ അൻസാർ ഇയാളെ പിന്തുടർന്നു. പിടികൂടുന്നതിനിടയിൽ അക്രമിക്കാൻ ശ്രമമുണ്ടായെങ്കിലും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വകുപ്പ് ചുമത്തി ബുധനാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.