നബിദിന സമ്മേളനം

കൊല്ലം: നാഷനൽ മുസ്ലിം കൗൺസിൽ (എൻ.എം.സി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം കർബല മസ്ജിദ് ഹാളിൽ സംഘടിപ്പിച്ചു. എൻ.എം.സി സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. റോഹിങ്ക്യൻ മുസ്ലിംകളോട് അനുഭാവം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ച നിലപാട് ദൈവികവും മനുഷ്യത്വപരവുമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം എ. മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.എ. സമദ്, സി.എ. ബഷീർകുട്ടി, ജെ.എം. അസ്ലം മാലുമേൽ സലിം, തോപ്പിൽ ബദറുദീൻ, ഷാഹുൽ ഹമീദ് കരേര, നുജൂം, ചാത്തന്നൂർ ബഷീർ, നെടുമ്പന ജാഫർ, എസ്. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.