ട്രെയിനുകൾ റദ്ദാക്കിയത്​ പിൻവലിക്കണം ^െകാടിക്കുന്നിൽ

ട്രെയിനുകൾ റദ്ദാക്കിയത് പിൻവലിക്കണം -െകാടിക്കുന്നിൽ കൊല്ലം: അറ്റകുറ്റപ്പണികളുടെ പേരിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന 12 െട്രയിനുകൾ റദ്ദാക്കിയത് പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. റെയിൽവേയെ സ്വകാര്യവത്കരിക്കുന്നതി​െൻറ ഭാഗമായുള്ള ഇത്തരം നടപടി അംഗീകരിക്കാനാവില്ല. ലോക്കോ പൈലറ്റുമാരുടെ സമരം മൂലമാണ് ട്രയിനുകൾ റദ്ദാക്കിയതെന്ന റെയിൽവേയുടെ വാദം അപഹാസ്യമാണ്. എയർ ഇന്ത്യ പോലുള്ള വിമാന സർവിസുകൾ പോലും സ്വകാര്യവത്കരിക്കുന്ന മോദി സർക്കാറി​െൻറ നടപടികളുടെ തുടർച്ചയാണിതെന്നും അദ്ദേഹം ആരോപിച്ചു. ബൈക്കിൽ കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ കൊല്ലം: ജില്ലയിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്ന യുവാവ് അറസ്റ്റിൽ. ഉമയനല്ലൂർ സുമയ്യ മൻസിലിൽ സുഹൈബ് (22) ആണ് പിടിയിലായത്. മൊബൈൽ ഫോണിൽ ബന്ധപ്പെടുന്നവർക്ക് ബൈക്കിലെത്തി കഞ്ചാവ് നൽകുകയായിരുന്നു പതിവ്. 500 രൂപയുടെ ചെറു പൊതികളാക്കിയായിരുന്നു വിൽപന. പിടിയിലായപ്പോൾ ഇയാളുടെ പക്കൽനിന്ന് നൂറോളം കഞ്ചാവുപൊതികൾ കണ്ടെടുത്തെും പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സുഹൈബെന്ന് വ്യക്തമായിട്ടുണ്ട്. സംഘത്തിൽപ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുെണ്ടന്ന് കൊല്ലം ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണൻ അറിയിച്ചു. സിറ്റി പൊലീസ് കമീഷണർ അജിതാ ബീഗത്തിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ഷാഡോ പൊലീസാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.