ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ

തിരുവനന്തപുരം: കേരളത്തിൽ വ്യാപക നാശം വിതയ്ക്കുകയും നിരവധിപേരുടെ ജീവൻ കവരുകയും ചെയ്ത ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ. ദുരിതബാധിതരെ സഹായിക്കാൻ കേന്ദ്ര സർക്കാർ കേരളത്തിനായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടിവ്, സംസ്ഥാന കൗൺസിൽ യോഗങ്ങൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സർക്കാർ സ്വീകരിച്ച നടപടികളെ സി.പി.ഐ സ്വാഗതം ചെയ്യുന്നു. ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളെ രാഷ്ട്രീയമായി കാണരുത്. സംസ്ഥാന സർക്കാറി​െൻറ എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു. ഇനിയും ധാരാളം പ്രശ്നങ്ങളുണ്ട്. ഒരു വകുപ്പിനെക്കുറിച്ചും സി.പി.െഎ യോഗങ്ങളിൽ വിമർശനമുണ്ടായിട്ടില്ല. കൗൺസിലിൽ റവന്യൂ മന്ത്രിക്കെതിരെ ഒരു ആരോപണവും ഉയർന്നിട്ടില്ല. കോൺഗ്രസുമായി െതരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കുമോ എന്നതെല്ലാം രണ്ടുവർഷം കഴിഞ്ഞ് ചർച്ച ചെയ്യേണ്ട കാര്യമാണ്. ഇപ്പോഴത്തെ പ്രശ്നം വർഗീയ ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാനുള്ള മുന്നണി രൂപവത്കരിക്കലാണ്. ഇതിനെ െതരഞ്ഞെടുപ്പ് മുന്നണിയായി തെറ്റിദ്ധരിേക്കണ്ട. സി.പി.ഐയുടെ കരട് രാഷ്ട്രീയ പ്രമേയത്തിന് ജനുവരി എട്ടു മുതൽ 10 വരെ വിജയവാഡയിൽ നടക്കുന്ന ദേശീയ നിർവാഹക സമിതി, ദേശീയ കൗൺസിൽ യോഗങ്ങൾ രൂപം നൽകും. ഫാഷിസത്തിനും ഏകാധിപത്യത്തിനുമെതിരെ വിശാലമായ ജനാധിപത്യ മതേതര ഇടതുപക്ഷ പൊതുവേദി ഉയർന്നുവരണമെന്നാണ് സി.പി.ഐയുടെ അഭിപ്രായം. ബി.ജെ.പിക്ക് എതിരെയുള്ള ചെറുത്തുനിൽപി​െൻറ പൊതുവേദിയാണിതെന്നും കാനം പറഞ്ഞു. അസി. സെക്രട്ടറിമാരായ സത്യൻ മൊകേരി, കെ. പ്രകാശ് ബാബു എന്നിവരും സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.