കലോത്സവം: നാടകശാലയിൽ പ്രതിഷേധം

കൊല്ലം: നാടകശാലയിൽ പ്രതിഷേധത്തി​െൻറ നാടകീയരംഗങ്ങൾ. ജവഹർ ബാലഭവനിലെ നാടകവേദിയിലാണ് ശബ്ദക്രമീകരണം ശരിയല്ലെന്നാരോപിച്ച് പ്രതിഷേധം അരങ്ങറിയത്. ഇത് ഏറെ നേരം വാക്കേറ്റത്തിന് കാരണമായി. നാടകം തുടങ്ങാൻ വൈകിയതിനായിരുന്നു ആദ്യ പ്രതിഷേധം. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട നാടകം വൈകി 11നാണ് ആരംഭിച്ചത്. ആദ്യ നാടകം അവസാനിച്ചതോടെ വേദിയിലെ ശബ്ദക്രമീകരണം ശരിയല്ലെന്നും ശബ്ദം ഇരട്ടിക്കുന്നതായും പറഞ്ഞ് നാടക ആസ്വാദകരും രക്ഷിതാക്കളും അധ്യാപകരും രംഗത്ത് വരികയായിരുന്നു. ഇത് വിധികർത്താക്കളും ശരിെവച്ചു. തുടർന്ന് പ്രതിഷേധം വേദിയിലേക്കായി. വിവരമറിഞ്ഞ് ഡി.സി.കെ.എസ്. ശ്രീകല എത്തി പ്രതിഷേധക്കാരുമയി ചർച്ച നടത്തുകയായിരുന്നു. ഇതിനെ തുടർന്ന് എച്ച്.എസ്.എസ് നാടകം മറ്റോരു വേദിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. യു.പി വിഭാഗം ഒരു നാടകം നടന്ന് കഴിഞ്ഞതിനാൽ ഈ വിഭാഗത്തിലെ മറ്റ് നാടകങ്ങളും ഇതേവേദിയിൽ തുടരാനും തീരുമാനിക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ചതിന് ശേഷം ഉച്ചക്ക് ഒന്നോടെ നാടകം വീണ്ടും തുടരുകയായിരുന്നു. വൈകുന്നേരം 6.15 ഓടെയാണ് യു.പി.വിഭാഗം നാടകം അവസാനിച്ചത്. എച്ച്.എസ്.എസ് നാടകം ആശ്രാമം ശ്രീബാല സുബ്രഹ്മണ്യ ക്ഷേത്ര ഒാഡിറ്റോറിയത്തിലേക്കാണ് മാറ്റിയത്. രാത്രിയോടെയാണ് ഇവിടെ നാടക മത്സരം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.