അമീറക്ക്​ ആറ്റിങ്ങലി​െൻറ ഡബിൾ ലൈക്ക്​

ആറ്റിങ്ങൽ: അഭയാർഥികളുടെ അലച്ചിലുകൾക്ക് ഭാഷാപരിമിതികൾക്കപ്പുറം വാക്കുകെട്ടി അമീറ അറബിക് പദ്യരചനയിൽ ഒന്നാമതെത്തി. ഉപന്യാസ മത്സരത്തിലും ഇൗ മികവ് ആവർത്തിക്കുക വഴി അമീറക്ക് ആറ്റിങ്ങൽ നൽകിയത് 'ഡബിൾ ലൈക്ക്'. കഴക്കൂട്ടം ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ അമീറ തസ്നിം ഇൗ രണ്ട് മികവുകൾക്ക് പുറമേ അറബിക് കഥാരചനയിലും രണ്ടാംസ്ഥാനം കൂടി അക്കൗണ്ടിലുറപ്പിച്ചാണ് ആറ്റിങ്ങൽ വിടുന്നത്. റോഹിങ്ക്യൻ വംശരുൾപ്പെടെ പിറന്നമണ്ണിൽനിന്ന് വേരറ്റുപോയവരുടെ ദുരിതങ്ങളാണ് അമീറയുടെ വരികളിൽ നിഴലിച്ചത്. രാജ്യം നേരിടുന്ന വെല്ലുവിളികൾ എന്നതായിരുന്നു ഉപന്യാസരചനയുടെ വിഷയം. വർഗീയതയും സാമ്പത്തിക പ്രശ്നങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളും പ്രകൃതിദുന്തങ്ങളും മുതൽ തെരുവുനായ് പ്രശ്നം വരെ കടലാസിൽ നിറഞ്ഞു. കഴക്കൂട്ടം സബീന മൻസിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഷാജഹാ​െൻറയും സബീനയുടെയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.