അപ്പീൽ മുറിയിൽ സീൻ ഡാർക്ക്​

ആറ്റിങ്ങല്‍: അപ്പീൽ മുറിയിൽ സീൻ ഡാർക്കാണ്. ഫലപ്രഖ്യാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള അപ്പീലുകളുടെ വേലിയേറ്റം. നൃത്തമത്സരങ്ങള്‍ കഴിയുന്നതിന് പിന്നാലെ ഹയര്‍ അപ്പീലുകളുടെ ഒഴുക്കാണ്. രണ്ടുദിവസംകൊണ്ട് നൂറിലധികം ഹയര്‍ അപ്പീലുകളാണ് ലഭിച്ചത്. കേരളനടനത്തിന് മാത്രം 14 അപ്പീലുകള്‍ എത്തി. ആരോപണങ്ങള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് അവസാന നിമിഷം വിധികര്‍ത്താക്കളെ മാറ്റിയെങ്കിലും അപ്പീല്‍ നിയന്ത്രിക്കാനായിട്ടില്ല. സബ്ജില്ലകളിൽനിന്ന് 90 അപ്പീലുകളാണ് അനുവദിച്ചിരുന്നത്. എട്ടെണ്ണം ലോകായുക്തയില്‍ നിന്നെത്തി. യു.പിയില്‍ 15, എച്ച്.എസില്‍ 27, എച്ച്.എസ്.എസില്‍ 47 എന്നിങ്ങനെയാണ് അപ്പീലുമായി എത്തി മത്സരിച്ചവരുടെ എണ്ണം. ഉപജില്ല തലത്തില്‍ അര്‍ഹത ലഭിക്കാത്തവര്‍ കോടതിവിധിയുമായി മത്സരിക്കാന്‍ എത്തിയതോടെ വൈകലും സംഘര്‍ഷവുമൊക്കെ ഉടലെടുത്തു. പുതിയ മാന്വല്‍ പ്രകാരം ഓരോ അപ്പീലിനും 2000 രൂപ കെട്ടിവെക്കണമെന്ന് വ്യവസ്ഥ ഉണ്ടായിട്ടും ഇത്രയും അപ്പീലുകള്‍ എത്തിയത് സംഘാടകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.