പ്രകൃതിക്ഷോഭം; വയർലെസ്​ സെറ്റ് ഉപയോഗത്തിൽ പരിശീലനം ഇന്ന്

കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ നൽകിയിട്ടുള്ള വയർലെസ് സെറ്റുകൾ കാര്യക്ഷമമായി കൈകാര്യംചെയ്യുന്നതിന് പരിശീലനം നൽകും. അപകടഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്നത് അതിവേഗത്തിലാക്കാനും അപകടമേഖല കണ്ടെത്തുന്നതിനും സെറ്റുകളുടെ ഉപയോഗത്തിലെ വൈദഗ്ധ്യം നിർണായകമായ സാഹചര്യത്തിലാണ് പരിശീലനം. ക്വയിലോൺ അമച്വർ റേഡിയോ ലീഗി​െൻറ നേതൃത്വത്തിലാണ് പരീശീലനം. വ്യാഴാഴ്ച വൈകീട്ട് നാലിന് മുതാക്കര ഹാർബറിൽ കലക്ടർ ഡോ. എസ്. കാർത്തികേയൻ ഉദ്ഘാടനം ചെയ്യും. അഭിമുഖം 11ന് കൊല്ലം: കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക് കോളജിൽ കെമസ്ട്രി െഗസ്റ്റ് െലക്ചററുടെ ഒരു ഒഴിവുണ്ട്. എം.എസ്സി കെമിസ്ട്രി, നെറ്റ് സെക്കൻഡ് ക്ലാസ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായി 11ന് രാവിലെ 10.30ന് ഓഫിസിൽ അഭിമുഖത്തിെനത്തണം. മുട്ടക്കോഴി വളർത്തൽ പരിശീലനം കൊല്ലം: കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 14 മുതൽ 16 വരെ മുട്ടക്കോഴി വളർത്തലിൽ സൗജന്യ പരിശീലനം നൽകും. 0474 2537300 നമ്പറിൽ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പ്രവേശനം. സൗജന്യ തൊഴിൽപരിശീലനം കൊല്ലം: സിൻഡിക്കേറ്റ് ബാങ്കി​െൻറ ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ സർവിസിങ്ങിൽ ഒരുമാസത്തെ സൗജന്യ പരിശീലനം നൽകുന്നു. എസ്.എസ്.എൽ.സി പാസായ 18നും 45നും മധ്യേ പ്രായമുള്ളവർ ഒമ്പതിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി കൊട്ടിയം സിൻഡ് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെത്തണം. ഫോൺ: 0474 2537141.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.