യു.ഡി.എഫ്​ മതേതര സംരക്ഷണദിനമാചരിച്ചു

തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്തിട്ട് കാൽനൂറ്റാണ്ട് തികഞ്ഞ ബുധനാഴ്ച യു.ഡി.എഫ് സംസ്ഥാനത്ത് മതേതര സംരക്ഷണദിനമായി ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നിർവഹിച്ചു. ബി.ജെ.പി രാജ്യത്തി​െൻറ മതേതരത്വത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തർക്കം നിലനിർത്തി വർഗീയ ധ്രുവീകരണം ശകതമാക്കാനും മതസ്പർധ വളർത്താനുമാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇതിനെതിരെ മതേതര ജനാധിപത്യ ശക്തികൾ ഒന്നിച്ച് അണിനിരക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല ചെയർമാൻ സോളമൻ അലക്സ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറിമാരായ തമ്പാനൂർ രവി, ടി. ശരത്ചന്ദ്ര പ്രസാദ്, എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, എം. വിൻെസൻറ്, പാലോട് രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, ബീമാപള്ളി റഷീദ്, സനൽകുമാർ, എം.എൻ. നായർ, കരുമം സുന്ദരേശൻ, കെ.പി.സി.സി സെക്രട്ടറിമാരായ മണക്കാട് സുരേഷ്, ആർ. വൽസലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.