കിളിമാനൂർ^തകരപ്പറമ്പ് റോഡ് നിർമാണം: പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കും

കിളിമാനൂർ-തകരപ്പറമ്പ് റോഡ് നിർമാണം: പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കും കിളിമാനൂർ: പുനർനിർമാണം നടത്തുന്ന കിളിമാനൂർ-തകരപ്പറമ്പ് റോഡിൽ പുതിയകാവ് കവല മുതൽ മലയാമഠം വരെയുള്ള ഭാഗത്തെ പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കാൻ വാട്ടർ അതോറിറ്റി അധികൃതർ സമ്മതിച്ചതായും നിർമാണ പ്രവർത്തനങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. നിരന്തരം റോഡി​െൻറ തകർച്ചക്ക് കാരണമാകുന്ന ഈ പ്രദേശത്തെ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കണമെന്ന മാധ്യമം വാർത്തയോട് പ്രതികരിക്കുകയായിരുന്നു ബി. സത്യൻ എം.എൽ.എ. പതിറ്റാണ്ടുകൾ പഴക്കമുള്ള ദേവേശ്വരം കുടിവെള്ളപദ്ധതിയുടെ പൈപ്പുകൾ പലയിടത്തും തകർന്നനിലയിലാണ്. റോഡിൽ മാവിൻമൂട് മുതൽ മലയാമഠം വരെയുള്ള ഭാഗത്ത് നിരന്തരം പൈപ്പ് പൊട്ടി റോഡ് തകരുന്ന അവസ്ഥയിലാണ്. ഇവ പുനഃസ്ഥാപിച്ചാൽ മാത്രമേ റോഡ് നിലനിൽക്കുവെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റോഡ് നിർമാണത്തോട് അനുബന്ധിച്ച് 13 ലക്ഷംരൂപ ചെലവിട്ട് രണ്ട് കിലോമീറ്റർ ഭാഗം പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.